Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ വ്യോമാക്രമണം; 140 പേര്‍ കൊല്ലപ്പെട്ടു, 534 പേര്‍ക്ക് പരിക്ക്

സന: യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടു. 534 പേര്‍ക്ക് പരിക്കേറ്റു. യെമന്‍ തലസ്ഥാനമായ സനയില്‍ ശനിയാഴ്ച ഒരു മരണാനന്തര ചടങ്ങിനിടെയായിരുന്നു ആക്രമണം. എന്നാല്‍ വ്യോമാക്രമണത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് പങ്കുണ്ടെന്ന ആരോപണം യെമന്‍ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു.

സനയുടെ പശ്ചിമ ഭാഗത്തുണ്ടായ വ്യോമാക്രമണത്തില്‍ 534 പേര്‍ക്ക് പരിക്കേറ്റതായി യെമന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാല് തവണ സ്‌ഫോടനമുണ്ടായതായി സാബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമാക്രമണം

വ്യോമാക്രമണം

യെമന്‍ തലസ്ഥാന നഗരമായ സനയില്‍ മരണാനന്തര ചടങ്ങിനിടെയുണ്ടായ വ്യമോക്രമണത്തിന് പിന്നില്‍ സൗദി സഖ്യസേനയെന്നാണ് ഹൂതി വിമതര്‍ ആരോപിക്കുന്നത്. യെമനില്‍ ഉണ്ടായ വ്യോമാക്രമണങ്ങളില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന സംഭവമാണിത്.

എല്ലാം തകര്‍ത്തു

എല്ലാം തകര്‍ത്തു

ആയിരക്കണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ ഹാളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹാള്‍ പൂര്‍ണ്ണമായി തകരുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നൂറുകണക്കിന് വാഹനങ്ങളും തകര്‍ന്നു.

രക്ഷാപ്രവര്‍ത്തകരെത്തി

രക്ഷാപ്രവര്‍ത്തകരെത്തി

റേഡിയോ സന്ദേശത്തിലൂടെ വിവരമറിയിച്ചാണ് സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെയും ആരോഗ്യപ്രവര്‍ത്തകരെയും എത്തിച്ചത്. ഹാളിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു.

ഹൂത്തി വിമതരും

ഹൂത്തി വിമതരും

വ്യോമാക്രമണത്തില്‍ ഹൂത്തി വിമതരും യെമന്‍ സൈനികാംഗങ്ങളും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂത്തി വിമതരുടെ സാന്നിധ്യമാണ് സംസ്‌കാരചടങ്ങ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് പിന്നിലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി സഖ്യസേനയുടെ ക്രൂരതകള്‍

സൗദി സഖ്യസേനയുടെ ക്രൂരതകള്‍

അധികാരം നഷ്ടപ്പെട്ട് യെമന്‍ വിട്ട പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ തിരികെ അധികാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി സഖ്യം യെമനില്‍ സൈനിക നടപടിയുമായി മുന്നോട്ടുപോകുന്നത്. 2014ല്‍ ആഭ്യന്തര യുദ്ധത്തെതുടര്‍ന്ന് നഷ്ടമായ രാജ്യത്തിന്റെ അധികാരം വീണ്ടെടുക്കാന്‍ യെമന്‍ സര്‍ക്കാരും ഹൂത്തി വിമതരും നടത്തുന്ന ശ്രമങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.

യെമന്‍ സൈന്യത്തിന്

യെമന്‍ സൈന്യത്തിന്

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് മന്‍സൂര്‍ ഹാദിയുടെ യെമന്‍ സൈന്യത്തിന് വ്യോമാക്രമണം നടത്തുന്നതിനുള്ള പിന്തുണയും സഹായവും നല്‍കിവരുന്നത്. ആഭ്യന്ത യുദ്ധത്തിലും വ്യോമാക്രമണങ്ങളിലുമായി 10,000 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകൂട്ടല്‍. മുപ്പത് ലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

സന പിടിച്ചെടുത്തിരുന്നു

സന പിടിച്ചെടുത്തിരുന്നു

ഹൂത്തി വിമതര്‍ തലസ്ഥാന നഗരമായ സന പിടിച്ചെടുത്തതോടെ മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നഗരത്തില്‍ നിന്ന് ഒഴിഞ്ഞുപോകുകയായിരുന്നു. ചില മന്ത്രിമാര്‍ യെമന്‍ നഗരമായ ഏദനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+