കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡുകളില്‍ ഫോണ്‍ ഉപയോഗം, ശക്തമായ മുന്നറിയിപ്പുമായി അജ്മാന്‍ പോലീസ്!!!

Google Oneindia Malayalam News

അജ്മാന്‍: അജ്മാനില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ് ബോധവല്‍ക്കരണ ക്യാംപയിന്‍ ആരംഭിച്ചു. അജ്മാന്‍ നഗരത്തെ പൂര്‍ണ്ണമായും സുരക്ഷിത നഗരമാക്കാനുള്ള നടപടികളാണ് പൊലീസ് ആരംഭിച്ചിരിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് ഡെപ്യൂട്ടി കമാന്‍ണ്ടര്‍ ജനറല്‍ അബ്ദുള്ള അഹമ്മദ് അല്‍ ഹംറാനി അറിയിച്ചു. അജ്മാന്‍ പൊലീസ് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനാപകടങ്ങള്‍ പരമാവധി കുറക്കാനുള്ള നടപടികള്‍ക്ക് അജ്മാന്‍ പൊലീസ് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ആദ്യപടിയാണ് അജ്മാന്‍ പൊലീസ് ആരംഭിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കൂ, സുരക്ഷിതമായി റോഡിനു കുറുകെ കടക്കൂ എന്ന ക്യാംപെയിന്‍. മൊബൈല്‍ ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം 102 അപകങ്ങളുണ്ടായിട്ടുണ്ടെന്നും അതില്‍ 16 പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വലിയ തെറ്റു തന്നെയാണ്. വാഹനമോടിക്കുമ്പോള്‍ ഒന്നിലേറെ കാര്യങ്ങള്‍ തലയിലേറ്റുന്നവരാണ് ഭൂരിഭാഗം പേരും.

pilice-ajman

വീട്ടിലേയും ജോലി സ്ഥലത്തെയും പ്രശ്‌നങ്ങളും മറ്റും വാഹനമോടിക്കുമ്പോഴാണ് പലരും കൈകാര്യം ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് വലിയൊരളവു വരെ കാരണമായിട്ടുണ്ട്. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നതില്‍ മാത്രം ചിന്തയുറപ്പിക്കണമെന്ന് അല്‍ ഹംറാനി നിര്‍ദേശിച്ചു. റോഡപകടങ്ങള്‍ക്കെതിരെയുള്ള ക്യാംപെയിനിന്റെ തുടക്കമെന്ന നിലയ്ക്കാണ് ഇപ്പോള്‍ ആരംഭിച്ച സുരക്ഷാ നടപടികള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ഇത് മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിര്‍മ്മിച്ച് മാളുകളിലും സിനിമാ തിയ്യറ്ററുകളിലും ആളുകള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. ലീഫ്‌ലറ്റുകളും നോട്ടീസുകളും ബ്രോഷറുകളും വിതരണം ചെയ്യും. പൊതുജന സുരക്ഷയ്ക്ക് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നതായി അല്‍ ഹംറാനി പറഞ്ഞു. ആസാ ഗ്രൂപ്പ് മേധാവി സി.പി. സാലി, നൂറാ അല്‍ ഷംസി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Ajman Police targets jaywalkers using mobile phones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X