കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രവാസിക്ക് വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല; ആരും ഇല്ല'! രൂക്ഷ വിമർശനം!

Google Oneindia Malayalam News

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കാനുളള ദൗത്യത്തിന് രാജ്യം വ്യാഴാഴ്ച തുടക്കമിടുകയാണ്. വിമാന ടിക്കറ്റ് അടക്കമുളള യാത്രാച്ചിലവ് പ്രവാസികള്‍ സ്വന്തമായി വഹിക്കണം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനുളള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് വായിക്കാം:

അക്കരെയെത്തുമോ എന്ന് പോലും ഉറപ്പില്ലാതെ

അക്കരെയെത്തുമോ എന്ന് പോലും ഉറപ്പില്ലാതെ

ദാരിദ്രത്തിൻെറയും, വിശപ്പിൻെറയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം ഞങ്ങൾക്ക് നാടുവിടേണ്ടി വന്നു. അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവർ ഞങ്ങൾ പ്രവാസികളായി. പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ തോണിയായ 'ലാഞ്ചിൽ കയറി നാടുവിടുമ്പോൾ അക്കരെയെത്തുമോ എന്ന് പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂർവ്വികർ ആദ്യമായി ഇവിടെ വന്നത്.

ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി

ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി

സ്വപ്നഭൂമിയായ, കേട്ടുകേൾവി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിൻെറയും,എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിൻെറയും, ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനം.

വിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി

വിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി

പ്രവാസികൾ എന്തായിരുന്നൂ, പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല. പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ്. ഇന്ന് കേരളത്തിൽ കാണുന്ന നല്ല സ്കൂളുകൾക്ക് കാരണം പ്രവാസി. നല്ല കോളേജുകൾക്ക് കാരണം പ്രവാസി. വലിയ ആശുപത്രികൾ വരാൻ കാരണം പ്രവാസി. വിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി. വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസി.

എല്ലാ പാർട്ടികാർക്കും പ്രവാസിയെ വേണം

എല്ലാ പാർട്ടികാർക്കും പ്രവാസിയെ വേണം

സ്മാർട്ട് സിറ്റി വരാൻ കാരണം പ്രവാസി. ബഹുനില കെട്ടിടങ്ങൾ വരാൻ കാരണം പ്രവാസി. വലിയ ഷോപ്പിംഗ് മാളുകൾ വരാൻ കാരണം പ്രവാസി. വ്യവസായസംരംഭങ്ങൾ വരാൻ കാരണം പ്രവാസി. ലോകത്ത് ഇൻഡ്യക്കാരുടെ പ്രശസ്തി ഉയർത്താൻ കാരണം പ്രവാസി. ആരാധനാലയങ്ങൾ ഉയരാനും വളരാനും കാരണം പ്രവാസി. നാട്ടിൽ പ്രളയം വന്നാൽ പ്രവാസിയുടെ സഹായം വേണം. ഇലക്ഷൻ വന്നാൽ എല്ലാ പാർട്ടികാർക്കും പ്രവാസിയെ വേണം.

സർക്കാരും ഇല്ല, ആരും ഇല്ല,

സർക്കാരും ഇല്ല, ആരും ഇല്ല,

പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ചാർട്ട് ചെയ്ത് വിമാനത്തിൽ പ്രവാസി വരണം. സുനാമി വന്നാൽ പ്രവാസിയുടെ സഹായം വേണം. ഓഖി ദുരന്തം ഉണ്ടായാൽ പ്രവാസിയുടെ സഹായം വേണം. അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു. പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോൾ ആരും ഇല്ല. കടം മേടിച്ചും നാടിന് ഒരു ആവശ്യം വന്നപ്പോൾ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്, വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല, ആരും ഇല്ല, ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.

Recommended Video

cmsvideo
Ramesh chennithala against Kerala government | Oneindia Malayalam
സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവർ

സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവർ

ഓർക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻെറ, വിയർപ്പിൻെറയും ഗന്ധം നമ്മുടെ നാടിൻെറ വികസനത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്. ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കെെമുതലായിട്ടുളളവരാണ് ഞങ്ങൾ. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങൾ തോൽക്കാനോ, ഞങ്ങളെ തോൽപ്പിക്കുവാനോ കഴിയില്ല''.

English summary
Ashraf Thamarasery about expats return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X