
ഹൃദയം കീഴടക്കിയവര്‍ കണ്ടുമുട്ടിയപ്പോള്‍; ഗാനിമിനെ കാണാന്‍ ഓമശേരിക്കാരനായ ആസിം ഖത്തറിലെത്തി
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വേദിയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഭിന്നശേഷിക്കാരനായ ഗാനിം അല്‍മുഫ്തയുടെ ജീവിത കഥ നമ്മള്‍ എല്ലാവരും കേട്ടറിഞ്ഞതാണ്. ഒരു വ്യാഴവട്ടത്തോളമായി ഖത്തര്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് തിരി തെളിഞ്ഞപ്പോള്‍ അരയ്ക്ക് താഴേക്ക് വളര്‍ച്ച മുരടിച്ച ഒരു കുറിയ മനുഷ്യന്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണുണ്ടായത്.

ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനിം അല്‍ മുഫ്താഹ് ഫിഫ ലോകകപ്പ് അംബാസിഡര്‍ കൂടിയാണ്യ ഫുട്ബോള്‍ കളിക്കുന്ന, റോക്ക് ക്ലൈംബിംങ്ങും, സ്‌കൂബ ഡൈവും ചെയ്യുന്ന മുഫ്താഹ്. സ്വപ്നങ്ങള്‍ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. മുഫ്താഹിനൊപ്പം മോര്‍ഗന്‍ ഫ്രീമാനും കൂടി അരങ്ങിലേക്കെത്തിയപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഖത്തറിലേക്കായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഗാനിം അല്‍മുഫ്തയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് വൈകസ്യത്തെ കൂസാതെ ലോകത്തെ വിസ്മയിപ്പിച്ച യൂട്യൂബര്‍ ആസിം വെളിമണ്ണ. ലോകകപ്പ് കാണാന്‍ എത്തിയ അസിം ഗാനിമിനെ കാണാനെത്തി. അല്‍വഖ്‌റയിലെ ഗാനമിന്റെ വീട്ടില്‍ എത്തിയ ആസിം അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഗാനിമും ആസിമും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗര്‍ഭത്തിലിരിക്കെ തന്നെ കുട്ടിക്കുണ്ടായേക്കുന്ന വൈകല്യത്തെ കുറിച്ച് ആസിമിന്റെ മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ കുഞ്ഞ് ലോകം കാണണമെന്ന തീരുമാനത്തില്‍ ആസിമിന്റെ മാതാപിതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

30 വര്ഷം.. 10 ലക്ഷം മൈല് ഓടി വോള്വോ സെഡാന്; സമ്മാനമായി ആഡംബര കാര് നല്കി കമ്പനി!!
ഇതേ രീതിയില്‍ തന്നെയാണ് ഗാനിം ജനിച്ചത്. ഗാനിം പ്രമുഖരായ യൂട്യൂബര്‍മാരില്‍ ഒരാളാണ്. കോഴിക്കോട് ഓമശേരി സ്വദേശിയാണ് ആസിം. നേരത്തെ പെരിയാര്‍ നദി നീന്തിക്കിടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ആസിമിനെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ 18 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാര പട്ടികയിലും ആസിം ഇടംപിടിച്ചിരുന്നു.

സ്വപ്നയുടെ ആരോപണം യുഡിഎഫ് സര്ക്കാരിനെതിരായിരുന്നെങ്കില് ഭരണം പോയേനെ; മുരളീധരന്
ലോകകപ്പ് കാണുന്നതിനായി ആസിം ഇപ്പോള്‍ ഖത്തറിലാണുള്ളത്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ ആസിം കണ്ടു. ഫൈനല്‍ മത്സരം കാണാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് ഗാനിം ആസിമിന് വാക്ക് നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആസിം ഫൗണ്ടേഷനുമായി സഹകരിക്കാമെന്ന് ഗാനിം ഉറപ്പുനല്‍കി. ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദ്, അനസ് മൗലവി, സാമൂഹികപ്രവര്‍ത്തകരായ ഇബ്രാഹിം കൂട്ടായി, സജീര്‍ മട്ടന്നൂര്‍, റിഫാ ഷെലീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.