കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ മീഡിയ അവാര്‍ഡിനായി അപേക്ഷകള്‍ സമര്‍പ്പിക്കാം

Google Oneindia Malayalam News

ദുബായ്, ന്യുഡല്‍ഹി: ഏഷ്യയിലെ പ്രമുഖ ആരോഗ്യ സേവന ശ്രംഖലയായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ മാധ്യമ രംഗത്തെ മികവും ഔന്നത്യവും ആദരിക്കാന്‍ വാര്‍ഷിക മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു. വിവിധ മേഖലകളില്‍ പ്രത്യേകിച്ച് സാമൂഹിക മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന മാധ്യമ പ്രവര്‍ത്തന മികവാണ് ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ വഴി ദേശിയ, കേരള സംസ്ഥാന തലങ്ങളില്‍ എല്ലാ വര്‍ഷവും നല്‍കുക. അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഗള്‍ഫ് ടുഡേയുടെ എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം രാജ്യാന്തര പത്രപ്രവര്‍ത്തകര്‍ക്കായിരിക്കും നല്‍കുക. പൊതു അവബോധം ഉയര്‍ത്തുന്നതില്‍ മാധ്യമരംഗം നല്‍കുന്ന സംഭാവന കണക്കിലെടുത്താണ് ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാധ്യമ രംഗത്തെ പ്രതിഭകള്‍ക്കും മികവുറ്റ പ്രവര്‍ത്തനത്തിനും സമൂഹത്തില്‍ നിന്ന് അര്‍ഹമായ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍, തങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ഡല്‍ഹി പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

1.2 ബില്യന്‍ ജനങ്ങളുള്ള ഇന്ത്യയില്‍, രാജ്യ വ്യാപകമായ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിലും സമൂഹ മനസാക്ഷി ഉയര്‍ത്തി കാട്ടുന്നതിലും മാധ്യമ രംഗം സുപ്രധാനമായ പങ്കു വഹിക്കുന്നു. അത് കൊണ്ട് തന്നെ സമൂഹ നന്മക്കു കളമൊരുക്കുന്ന മാധ്യമ പ്രവര്‍ത്തന മികവാണ് ആസ്റ്റര്‍ മീഡിയ അവാര്‍ഡിലൂടെ ആദരിക്കുക എന്ന് ഡോ. മൂപ്പന്‍ പറഞ്ഞു.

astermediaawards

സനാതനമായ പത്രധര്‍മം അംഗീകരിക്കപ്പെടണം. സമൂഹ പരിരക്ഷ ഉറപ്പാക്കുകയും, സാമൂഹിക തിന്മകള്‍ക്കു എതിരെ പോരാടുകയും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുകയും ആരോഗ്യ അവബോധം ഉയര്‍ത്തുകയും യുവ മനസ്സുകള്‍ക്ക് മാതൃകയാവുകയും അവശ സമൂഹങ്ങളുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം എന്ത് കൊണ്ടും ആദരവ് അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഡല്‍ഹിയിലും കേരളത്തിലും നടക്കുന്ന ചടങ്ങുകളില്‍ യഥാക്രമം ദേശിയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിക്കും.

'ശ്രീ വിവേകാനന്ദ് സ്മാരക അവാര്‍ഡ്' യു.എ.ഇല്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അതാതു മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഇന്ത്യന്‍ ദേശിയ തലത്തിലെ വിജയിക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം. സംസ്ഥാന തലത്തിലെ വിജയികള്‍ക്ക് അഞ്ചു ലക്ഷം രൂപയും, രാജ്യാന്തര തലത്തിലെ വിജയിക്ക് 25,000 ദിര്‍ഹവും സമ്മാനിക്കും.

ഫെബ്രുവരി 10 മുതല്‍ ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 15 ആയിരിക്കും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. 2015ല്‍ പ്രസീദ്ധീകരിച്ച പത്ര, ടെലിവിഷന്‍ വാര്‍ത്തകളും ഫീച്ചറുകളും പരിഗണിക്കും. പത്ര, ടെലിവിഷന്‍ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഫ്രീലാന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് [email protected] എന്ന ഇമെയിലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം

English summary
Aster Media Award to honour excellence in journalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X