ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കി; പ്രവാസികള്‍ക്ക് ആശ്വാസം, കൂടുതല്‍ ഇളവുമായി ബഹ്‌റൈന്‍
മനാമ: പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫില്‍ നിന്നുള്ള വാര്‍ത്ത. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കിയതിന് പിന്നാലെ ബഹ്‌റൈന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. സൗദി അറേബ്യയും യുഎഇയും ഇന്ത്യയ്ക്കാര്‍ക്കെതിരായ കടുത്ത നിയന്ത്രണം നീക്കിയതിന് പിന്നാലെയാണ് ബഹ്‌റൈനിലും ഇളവ് വന്നിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും തുറന്നതോടെ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍. യുഎഇയില്‍ വിസയുള്ള എമിറേറ്റ്‌സിലേക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. വൈകാതെ മറ്റു എമിറേറ്റ്‌സിലേക്കും വിമാന യാത്ര അനുവദിച്ചേക്കും. ബഹ്‌റൈനില്‍ നിയന്ത്രണങ്ങളോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയ്ക്കാര്‍ക്കുള്ള നിയന്ത്രണം ബഹ്‌റൈന്‍ നീക്കിയത്. ഇതോടെ പുതിയ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബഹ്‌റൈന്‍ പൗരന്‍മാര്‍, റസിഡന്‍സി വിസയുള്ളവര്‍ എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് വരുന്നതിന് ഇപ്പോള്‍ തടസമില്ല. കൂടാതെ ക്വാറന്റൈനില്‍ ഇളവ് വന്നിരിക്കുകയാണിപ്പോള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. അതേസമയം, വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടി വരിക. ബന്ധുവിന്റെ കൂടെ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ക്ക് അതിന് അനുമതി നല്‍കും. അല്ലാത്തവര്‍ക്ക് ഹോട്ടലില്‍ ആകും ക്വാറന്റൈന്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ച രേഖ കാണിച്ചാല്‍ മതിയാകും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലാത്തത്. ഗള്‍ഫില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. വിമാനത്താവളത്തില്‍ വച്ച് ഇവര്‍ക്ക് പരിശോധനയുണ്ടാകും. ക്വാറന്റൈന്‍ കാലയളവില്‍ അഞ്ചാം ദിവസവും പത്താംദിവസവും പരിശോധന നടത്തും. രോഗമില്ലെന്ന് ഉറപ്പായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. ഇതിനെല്ലാമുള്ള തുക കൈവശം കരുതണം. പണം മുന്‍കൂട്ടി അടയ്ക്കാം. അല്ലെങ്കില്‍ വിമാനത്താവളത്തിലെ കിയോസ്‌കില്‍ അടയ്ക്കാം.

ഗള്‍ഫ് വീണ്ടും സജീവമായിരിക്കുകയാണിപ്പോള്‍. സൗദിയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. യുഎഇ ടൂറിസ്റ്റ് വിസക്കാര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. സൗദിയിലേക്ക് 20000 രൂപയ്ക്ക് മുകളില്‍ ടിക്കറ്റിന് നിരക്ക് വരുന്നു. യുഎഇയിലേക്ക് 11000-15000 രൂപയ്ക്ക് ഇടയിലാണ് നിരക്ക്. കൊവിഡ് നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് നേരിട്ടുള്ള വിമാന സര്‍വീസ് സാധ്യമായത്.
നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

ടൂറിസ്റ്റ് വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കാണ് യാത്ര അനുമതി നല്‍കുക. ഇന്ത്യയില്‍ ലഭ്യമായതില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിദേശരാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുള്ളത്. സൗദിയിലേക്കും യുഎഇയിലേക്കും സമാനമായ നിബന്ധനകളാണുള്ളത്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അബൂദാബി അറിയിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് വിസക്കാര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്നത് യുഎഇയുടെ ഐസിഎയും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മലയാളികള്‍ കൂടുതലും മാലദ്വീപ് വഴിയും ഖത്തര്‍ വഴിയുമാണ് പോയിരുന്നത്. വലിയ ചെലവേറിയ യാത്രയായിരുന്നു ഇത്. കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് വൈകാതെ ഗള്‍ഫ് മാറുമെന്നാണ് ട്രാവര്‍ ഏജന്‍സികള്‍ പറയുന്നത്.












Click it and Unblock the Notifications