കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സങ്കീർണ്ണമായ നിയമകുരുക്കുകൾ അഴിഞ്ഞു; നവയുഗത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക്...

Google Oneindia Malayalam News

ദമ്മാം: താമസസ്ഥലത്ത് സംഭവിച്ച അപകടത്തിൽപ്പെട്ടു മരണമടഞ്ഞ രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ പരിശ്രമഫലമായി നിയമകുരുക്കുകൾ അഴിച്ച് നാട്ടിലേയ്ക്ക് കൊണ്ടുപോയി.

<strong>ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു</strong>ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു

കോഴിക്കോട് സ്വദേശിയായ അജീഷ് അശോകൻ (26 വയസ്സ്), ഇടുക്കി മാങ്കുളം സ്വദേശിയായ ട്വിൻസ് ജോസ് (29 വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. ദമ്മാം സഫ്വയിലെ രണ്ടു വീടുകളിൽ ഹൌസ് ഡ്രൈവർമാരായി ജോലി നോക്കുകയായിരുന്നു. പുറത്തു ഒരേ റൂമിൽ താമസിച്ചിരുന്ന രണ്ടുപേരും, രണ്ടു മാസങ്ങൾക്കു മുൻപ്, താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുമ്പോൾ, എസിയിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരണമടയുകയായിരുന്നു.

Deadbody

അസാധാരണമായ അപകടമരണമായതിനാൽ നിയമകുരുക്കുകൾ ഏറെ ഉള്ളതിനാൽ, മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനാകാതെ, ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

പോലീസ്, ബാലദിയ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയിലായി ഏറെ നിയമത്തിന്റെ നൂലാമാലകൾ പൂർത്തിയാക്കാൻ ഏറെ ദിവസങ്ങളെടുത്തു. ഷാജി മതിലകത്തിന്റെ നിരന്തരപരിശ്രമങ്ങൾക്ക് ഒടുവിൽ, എല്ലാ നിയമനടപടികളും പൂർത്തിയാക്കി, രണ്ടു മൃതദേഹങ്ങളും എത്തിഹാദ് വിമാനത്തിൽ നാട്ടിലേയ്ക്ക് കയറ്റിവിട്ടു.

അടുത്ത കാലത്തായി വിവാഹിതനായ അജീഷ് അശോകന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. നേരിട്ട് കണ്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാൻ വെക്കേഷന് നാട്ടിൽ പോകാനിരിയ്ക്കുമ്പോഴാണ് അപകടമുണ്ടായത്. ട്വിൻസ് ജോസ് അവിവാഹിതനാണ്.

<strong>ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??</strong>ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??

<strong>ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടപരിഹാരവും വേണം!</strong>ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടപരിഹാരവും വേണം!

English summary
Deadbodies were shifted to Hometown with the help of Navayugam without legal complications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X