കൊലപാതകം... യുഎഇയില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ദുബായ്: യുഎഇയില്‍ രണ്ട് മലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചു. വ്യത്യസ്ത കൊലപാതക കേസുകളിലാണ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.
ഷാര്‍ജയിലേയും റാസല്‍ ഖൈമയിലേയും കോടതികളാണ് വധശിക്ഷ വിധിച്ചിരിയ്ക്കുന്നത്. കണ്ണൂര്‍ സ്വദേശിയും ചാവക്കാട് സ്വദേശിയും ആണ് ശിക്ഷ വിധിയ്ക്കപ്പെട്ട് യുഎഇയിലെ ജയിലില്‍ ഉള്ളത്.
ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ സ്വദേശിയ്ക്ക് വധശിക്ഷ. അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്റര്‍ മാനേജര്‍ ആയിരുന്ന അബ്ദുള്‍ ഖാദറിനെയാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ബാസിത് കൊലപ്പെടുത്തിയത്.
2013 സെപ്തംബര്‍ ആറിനായിരുന്നു സംഭവം. അബൂബക്കറിന്റെ കൈവശം ഉണ്ടായിരുന്ന പണം സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. അബൂബക്കറിന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു ബാസിത്.
ഫിലിപ്പീന്‍സുകാരനായ സുഹൃത്തിനെ വധിച്ച കേസിലാണ് ചാവക്കാട് സ്വദേശിയ്ക്ക് വധശിക്ഷ വിധിച്ചത്. ഇയാളുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഫിലിപ്പീന്‍സുകാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായാണ് പറയുന്നത്. ഇതൊരു പതിവായപ്പോഴാണ് കൊലപ്പെടുത്തിയത്.


Click it and Unblock the Notifications