കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാനില്‍ കുപ്പത്തൊട്ടിയില്‍ കൈയ്യിട്ടാല്‍ 10,000 ദിര്‍ഹം പിഴ

Google Oneindia Malayalam News

അജ്മാന്‍: രാത്രി കാലങ്ങളിലും ആളൊഴിഞ്ഞ സമയങ്ങളിലും വ്യക്തികളും, സ്ഥാപനങ്ങളും അനധിക്രതമായി ചവറുപെട്ടിയില്‍ നിന്ന് പ്ലാസ്റ്റിക്ക്, അലൂമിനിയം തുടങ്ങിയ വസ്തുക്കള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അജ്മാന്‍ നഗരസഭ കര്‍ശന നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പരിസ്ഥിതിക്കും, ആരോഗ്യത്തിനും കോട്ടം സ്രഷ്ടിക്കുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് അജ്മാന്‍ നഗരസഭ മേധാവി ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു.

ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്ക് പതിനായിരവും വ്യക്തികള്‍ക്ക് ആയിരം ദിര്‍ഹവുമായിരിക്കും പിഴ നല്‍കുകയെന്നും അദ്ധേഹം അറിയിച്ചു. വരും ദിവസങ്ങളില്‍ എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും നഗരസഭ മേധാവി ഉത്തരവിറക്കിയിട്ടുണ്ട്. വ്യക്തികള്‍ തങ്ങളുടെ ജോലി കഴിഞ്ഞ് ലഭിക്കുന്ന സമയങ്ങളാണ് ഇതിനായി കണ്ടെത്തുന്നത് എന്നാല്‍ ചില കമ്പനികളാകട്ടെ ഇതിനായി പ്രതേകം തൊഴിലാളികളെ ഏര്‍പ്പാടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ajmaan-1

ഇത്തരത്തില്‍ ലഭിക്കുന്ന സാധന സാമഗ്രികള്‍ പഴയ വസ്തുക്കള്‍ ശേഖരിക്കുന്ന സ്ഥാനപങ്ങളില്‍ എത്തിച്ച് പണം കണ്ടെത്തുകയാണ് പതിവ്. ചവറുപെട്ടികളില്‍ നിന്നും ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ശേഖരിക്കാന്‍ നഗരസഭയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ പക്ഷെ അതീവ സുരക്ഷ മുന്‍കരുതലോടെയാണ് ഇവ ശേഖരിക്കുന്നത്.

പലപ്പോഴും തങ്ങള്‍ക്കാവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ ചവറുപെട്ടിയില്‍ നിന്നും പുറത്തേക്ക് വീഴുന്ന മാലിന്യങ്ങള്‍ തിരികെ പെട്ടിയില്‍ നിക്ഷേപിക്കാന്‍ പലരും കൂട്ടാക്കാറില്ല. ഇതു പലപ്പോഴും പരിസരത്ത് ദുര്‍ഗന്ധം പരക്കാനും മറ്റും കാരണമാവുന്നുണ്ട്. നിയമം കര്‍ശനമാക്കുന്നതോടെ ഇത്തരം നിയമ ലംഘനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

English summary
Dh10,000 fine for those who collecting plastic, aluminium from ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X