ദുബായ്:വിസ വ്യാപാരം നടത്തുന്ന വ്യാജന്‍മാര്‍ക്ക് പിഴ 20,000 ദിര്‍ഹം
ദുബായ്: രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങളെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിസ വ്യാപാരം മാത്രം നടത്തുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ യുഎഇ അധികൃതര്‍ തയ്യാറെടുക്കുന്നു. വിസ വ്യാപാരം നടത്തുന്ന വ്യാജ കമ്പനികള്‍ക്കെതിരെ 20,000 ദിര്‍ഹം പിഴ ചുമത്താനാണ് യുഎഇ അധികൃതര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി ഇതേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെ പിഴ ഈടാക്കും. വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്നതിനുമാണ് അധികൃതരുടെ നീക്കം.

പല ബസിനിസുകളുടെയും പേരിലാകും കമ്പനികള്‍ രജിസ്‌ററര്‍ ചെയ്യുക. എന്നാല്‍ ഇവയില്‍ പലതും അഗീകാരം ലഭിയ്ക്കുന്നതോടെ വിസ വ്യാപാരത്തില്‍ മാത്രം പ്രവര്‍ത്തനം നടത്തും. അത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ പിഴ ചുമത്താനാണ് അധികൃതരുടെ നീക്കം.
പ്രവാസികള്‍ക്ക് വേണ്ടി വിസ വ്യാപാരം നടത്തുന്ന വ്യാജ കമ്പനികളാണ് കുടുങ്ങുക. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം മൂലം രാജ്യത്തേയ്ക്ക് കള്ള വിസയിലൂടെയും മറ്റും വിദേശികള്‍ എത്തുന്നതായി വിവരം ലഭിച്ചുവെന്നും അധികൃതര്‍. അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications