ദേ പുട്ട് ഉദ്ഘാടനം ചെയ്യാൻ ദിലീപ് ദുബായില്‍ എത്തി; മാധ്യമങ്ങളോട് മിണ്ടാതെ ജനപ്രിയന്‍... വീഡിയോ കാണാം

  • By: Desk
Subscribe to Oneindia Malayalam

ദുബായ്: 'ദേ പുട്ടിന്റെ' ദുബായ് ശാഖ ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് ദുബായില്‍ എത്തി. ദുബായിലെ കരാമയില്‍ ആണ് റസ്റ്റോറന്റ് തുടങ്ങുന്നത്. അമ്മയ്‌ക്കൊപ്പം ആണ് ദിലീപ് ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദുബായില്‍ എത്തിയത്. കോടതിയുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് സുഹൃത്തും സംവിധായകനും ആയ നാര്‍ദിഷ വ്യക്തമാക്കി.

Dileep Dubai

ദുബായിലെ റസ്റ്റോറിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളാണ് നാദിര്‍ഷ. ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ നാദിര്‍ഷ ദുബായില്‍ എത്തിയിരുന്നു. ദിലീപിനേയും നാദിര്‍ഷയേയും കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി ദുബായിലെ റസ്റ്റോറന്റിന്റെ പാര്‍ട്ണര്‍മാരാണ്.

De Puttu Dubai

കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ദുബായിലേക്ക് പോകും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമ്മ മാത്രമാണ് യാത്രയില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു. നാദിര്‍ഷയുടെ മാതാവാണ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നത്.

ഇതിനിടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എന്ന് പറഞ്ഞ് തന്നെ ഒരാള്‍ കാണാനെത്തി എന്നും നാദിര്‍ഷ പറഞ്ഞു. ജോലി അന്വേഷിച്ച് ദുബായില്‍ എത്തി എന്നാണത്രെ ഇയാള്‍ പറഞ്ഞത്. പിന്നീട് ഇതേ പറ്റി അന്വേഷിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുമായി ഇയാള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ദുബായിലെ ഏറെ ചെലവേറിയ ആഡംബര ഹോട്ടല്‍ ആയ ഹയാത്തില്‍ ആണ് ഇയാള്‍ താമസിക്കുന്നത് എന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. 

English summary
Dileep reaches Dubai airport for restaurant inauguration- Video
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്