Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയുമോ? ശൈഖ് മുഹമ്മദിന് മോദിയുടെ കത്ത്

ദുബായ്: ദശാബ്ദങ്ങളുടെ പഴക്കമുള്ള ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മില്‍. യുഎഇയുടെ തിളക്കത്തിന് പിന്നില്‍ ഇന്ത്യക്കാരുടെ ആത്മാര്‍ഥമായ അധ്വാനത്തിന്റെ കഥ കൂടിയുണ്ട്, പ്രത്യേകിച്ചും മലയാളികളുടെ. പ്രവാസികളുടെ രണ്ടാം വീട് എന്നാണ് യുഎഇ അറിയപ്പെടുക. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നു. യുഎഇ വളര്‍ന്നതോടൊപ്പം തന്നെ പ്രവാസികള്‍ വഴി കേരളവും പുരോഗമിച്ചു. ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്തു.

ഇന്ത്യ യുഎഇയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആലോചിക്കുകയാണ്. സഹകരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കത്ത് നല്‍കി. കോടികളുടെ ഇടപാടാണ് ഇന്ത്യയും യുഎഇയും നടത്തിക്കൊണ്ടിരിക്കുന്നത്...

1

തന്ത്ര പ്രധാന മേഖലകളില്‍ ബന്ധം ശക്തമാക്കണമെന്ന് നരേന്ദ്ര മോദി കത്തില്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും പൊതു താല്‍പ്പര്യം സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദിനുള്ള മോദിയുടെ കത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് കൈമാറിയത്. യുഎഇ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ജയശങ്കര്‍.

2

ഇന്ത്യ യുഎഇ സംയുക്ത സമിതിയുടെ 14ാം സമ്മേളനം ഈ ആഴ്ച നടന്നിരുന്നു. ഇന്ത്യ യുഎഇ സ്ട്രാറ്റജിക് ഡയലോഗിന്റെ മൂന്നാം സമ്മേളനവും നടന്നു. ഈ യോഗങ്ങളില്‍ പങ്കെടുക്കാനാണ് എസ് ജയങ്കര്‍ ദുബായിലെത്തിയത്. പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ എസ് ജയശങ്കര്‍ യുഎഇ നേതാക്കളുമായി ചര്‍ച്ച ചെയ്തുവെന്ന് വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

3

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയും യുഎഇയും തമ്മില്‍ 7200 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രവും. യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപം ഓരോ വര്‍ഷവും ഉയരുകയാണ്. ഇപ്പോള്‍ 1200 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയില്‍ നടത്തിയിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

4

യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. യുഎഇയിലെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരും ഇന്ത്യക്കാര്‍. ഇന്ത്യയില്‍ നിന്നുവന്ന് യുഎഇയില്‍ സ്ഥിരതാമസമാക്കിയ നിരവധി കുടുംബങ്ങളുണ്ട്. തൊഴിലിനും പഠനത്തിനും വേണ്ടി യുഎഇയില്‍ സ്ഥിര താമസമാക്കിയവരാണ് ഇക്കൂട്ടത്തില്‍ കൂടുതലുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

5

ഇന്ത്യയുടെ മൂന്നാമത് കയറ്റുമതി കേന്ദ്രം യുഎഇയാണ്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ യുഎഇയിലേക്കാണ് ഇന്ത്യ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 1600 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. യുഎഇയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2020ലെ കണക്കുകള്‍ പ്രകാരം 2793 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. എണ്ണ ഇതര വ്യാപാരത്തിന്റെ കണക്കാണിതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

6

അടുത്ത കാലത്തായി യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ, യുഎഇ, ഇസ്രായേല്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇസ്രായേല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികളും മൂന്നു രാജ്യങ്ങളും തയ്യാറാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നതാണ് ഈ രാജ്യങ്ങളെയെല്ലാം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+