കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹ ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

Google Oneindia Malayalam News

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്ക് ഇന്ത്യയിലെ ഔദ്യോഗിക പ്രവര്‍ത്തനം മുംബൈയില്‍ ആദ്യത്തെ ശാഖ തുറന്നുകൊണ്ട് ആരംഭിച്ചു. ഇന്ത്യയില്‍ സമഗ്ര പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യത്തെ ഖത്തര്‍ ബാങ്കാണ് ദോഹ ബാങ്ക്.താമസിയാതെ മറ്റൊരു ശാഖ കേരളത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഇന്ത്യന്‍ ഉപഭൂഖണ്ടത്തിലെ ദോഹ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ചരിത്രപരമായ മുഹൂര്‍ത്തമാണിതെന്നു ദോഹ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ട്‌ടേഴ്‌സ് ചെയര്‍മാന്‍ ഷൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന് ജാബര്‍ അല്‍ താനി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന ഇന്ത്യന്‍ സമ്പത് വ്യവസ്ഥ തങ്ങള്‍ക്ക് പ്രധാന പ്രവര്‍ത്തന മേഖലയാണെന്നും, ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മക പങ്കു വഹിക്കാന്‍ ഇത് കൊണ്ട് തങ്ങള്‍ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വിപണിയുടെ വ്യാപ്തിയും അതിവേഗം വളരുന്ന ആളോഹരി വരുമാനവും വ്യാപാര സൌഹൃദ നയങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ സഹായകമാകുമെന്ന് ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമന്‍ പറഞ്ഞു. ദോഹ ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും, നൂതന സാങ്കേതികവിദ്യകള്‍ പ്രയജനപ്പെടുത്തിയുള്ള സേവനങ്ങള്‍ ദോഹ ബാങ്ക് വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

dohabank-indiaopening-2

ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള എന്‍ .ആര്‍ .ഐ . ഫോര്‍ ഇന്‍ വണ്‍ അക്കൗണ്ട് പാക്കേജുകള്‍, ക്രെഡിറ്റ് പാസ്‌പോര്‍ട്ടബിളിറ്റി, എച്.എന്‍.ഐ , പ്രിവിലേജ്ഡ് സ്റ്റാറ്റസ്, പ്രൊജക്റ്റ് ഫിനാന്‍സ്, അഡ്വൈസറി സര്‍വീസുകള്‍, പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതികള്‍ എന്നിവ ദോഹാ ബങ്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കും.

dohabank-indiaopening-1

ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ടാബ്ലെറ്റ് ബാങ്കിംഗ്, ഗാര്‍ഹിക ഉപഭോഗ സേവങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പണമടക്കല്‍ എന്നീ നവീന ബാങ്കിംഗ് സാമ്പത്തിക സര്‍വീസുകളും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ദ്രുത പണവിനിമയ സേവനങ്ങളും ദോഹ ബാങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കും.ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദ്രുത സേവങ്ങങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ദോഹ ബാങ്കിന്റെ എല്ലാ വിദേശ ശാഖകളിലും പ്രത്യേക 'ഇന്ത്യാ ഡസ്‌ക്' സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ഡോ. സീതാരാമന്‍ പറഞ്ഞു.

ഖത്തര്‍ സാമ്പത്തിക മന്ത്രി അലി ഷരീഫ് അല്‍ ഇമാദി, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി, ഇന്ത്യന്‍ റെയില്‍വേ മിനിസ്റ്റര്‍ സുരേഷ് പ്രഭു, ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ ഇന്ത്യയിലെ ഖത്തര്‍ അംബാസിഡര്‍ ആഹ്മെദ് ഇബ്രാഹിം അല്‍ അബ്ദുല്ല, ദോഹ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഷൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന് മുഹമ്മദ് ബിന്‍ ജാബര്‍ അല താനി എന്നിവര്‍ ഉദ്ഘാടനത്തില്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Doha Bank began operations in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X