ദോഹ; ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക, കുറ്റകരമാണ്, രണ്ട് വര്‍ഷം ജയിലില്‍ കിടക്കും
അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും പ്രചരിപ്പിക്കുകെയും ചെയ്താല്‍ രണ്ട് വര്‍ഷം തടവും ശിക്ഷ. കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ധാനി അംഗീകാരം നല്‍കി.
ദോഹ; അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും പ്രചരിപ്പിക്കുകെയും ചെയ്താല്‍ രണ്ട് വര്‍ഷം തടവും ശിക്ഷ. കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ധാനി അംഗീകാരം നല്‍കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന 2017ലെ നാലാം നമ്പര്‍ നിയമത്തിനാണ് അംഗീകാരം നല്‍കിയത്.

പിഴ, തടവ്
ഒരു വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായും 5,000 റിയാലില്‍ നിന്ന് 10,000 റിയാല്‍ പിഴയായും ഈടാക്കിയാണ് പുതിയ ഭേദഗതി. പീനല്‍കോഡിലെ 333ാം അനുച്ഛേദത്തില്‍ മറ്റൊരാളുടെ കത്ത് വായിക്കുക, ഫോണ്‍ കോളുകള്‍ കേള്‍ക്കുക, സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തല്‍ എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ പുതിയ രണ്ട് വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുമതിയില്ലാതെ
അപകടത്തില്‍പ്പെട്ടവരുടെ നിയമപരമായി അനുമതില്ലാതെ എടുക്കുകെയും പ്രചരിപ്പിക്കുകെയും പൊതുസ്ഥലത്ത് വെച്ച് വ്യക്തികളുടെയോ സംഘത്തിന്റെയും ഫോട്ടോയും വീഡിയോയുമെടുത്ത് ദുരുപയോഗം ചെയ്യുക എന്നിവയുള്‍പ്പടുത്തിയാണ് പുതിയ നിയമം.

രണ്ട് വര്‍ഷമായി
പീനല്‍കോഡ് ഭേദഗതി കഴിഞ്ഞ രണ്ട് വര്‍ഷമായി മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ഫോട്ടോയെടുക്കുന്നത് ക്രിമിനല്‍ കുറ്റകരമാക്കുന്ന കരട് 2015 സെപ്തംബറില്‍ പുറത്തിറങ്ങിയിരുന്നു.

വീണ്ടും പുതുക്കി
ഖത്തറില്‍ ഇത്തരം ഫോട്ടോകള്‍ എടുക്കുന്നത് നിലവില്‍ കുറ്റകരമാണെങ്കിലും കരട് നിയമം വീണ്ടും നവീകരിച്ചിരുന്നു. സാമൂഹികവും മാനുഷികമായ മൂല്യങ്ങള്‍ക്കെതിരും മാനഹാനിയുണ്ടാക്കുന്നതുമാണ് ഇത്തരം ഫോട്ടോകളെന്ന് അറ്റോര്‍ണി മുഹമ്മദ് അല്‍ഗ്രാഹി പറഞ്ഞു.












Click it and Unblock the Notifications