10 വർഷമായി കുട്ടിയുടെ കുടുംബത്തിനൊപ്പം, 16കാരിയെ ചുംബിച്ചിട്ടില്ല, സംഭവത്തെപ്പറ്റി ഡ്രൈവറുടെ മൊഴി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്:ദുബായിൽ ഇന്ത്യക്കാരിയായ 16 കാരിയെ കയറി പിടിച്ച സംഭവം നിഷേധിച്ച് പ്രതിയായ ഡ്രൈവർ. താൻ കഴിഞ്ഞ 10 വര്‍ഷമായി കുട്ടിയുടെ വീട്ടിൽ ജോലി നോക്കുകയാണെന്നും താൻ ഒരിക്കലും ഇതുപോലെ മോശമായി പൊരുമാറില്ലെന്നും 41 കാരനായ ഡ്രൈവർ കോടതിയിൽ പറഞ്ഞു. കേസ് ഈ മാസം 13 നു വീണ്ടും പരിഗണിക്കും.

അസാധുവാക്കിയ നോട്ടുകൾ ഇപ്പോഴും, കശ്മീരില്‍നിന്ന് അസാധുനോട്ട് പിടിച്ചെടുത്തെന്ന് എൻഐഎ

rape

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനും അമ്മയും ഇന്ത്യയിലേയ്ക്ക് പോയ അവസരത്തിലാണ് 42 കാരനായ ഡ്രൈവർ പെൺകുട്ടി കടന്നു പിടിക്കുകയു ബലമായി ചുംബിക്കുകയും ചെയ്തുവെന്നാണ് കേസ്. രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയങ്ങളിൽ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കാൻ 42 കാരനായ ഇയാളെ ഏർപ്പാടാക്കിയിരുന്നു. ഇത്തരത്തിൽ ഭക്ഷണവുമായി പോയപ്പോഴാണ് ഇയാൾ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തത്.

നിർബന്ധിത മതംമാറ്റമല്ല, രാജസ്ഥാനിലെ ഹാദിയക്ക് ഭർത്താവിനോടൊപ്പം ജീവിക്കാം, കോടതി ഉത്തരവ്

സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: പെൺകുട്ടിയുടെ മാതപിതാക്കൾ മെഡിക്കൽ ആവശ്യത്തിനായി ഇന്ത്യയിലേയ്ക്ക് പോയിരുന്നു. ഈ സമയം പെൺകുട്ടിയും സഹോദരിയും മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ സഹോദരി ജോലിക്ക് പോയ സമയത്താണ് ഡ്രൈവർ ഫ്ലാറ്റിലെത്തിയത്. ഭക്ഷണം നൽകിയതിനു ശേഷം പെൺകുട്ടിയോട് ചുംബനം ആവശ്യപ്പെട്ടു എന്നാൽ ഇതിന് വഴങ്ങാതിനരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചു ചുംബിക്കുകയായിരുന്നു. ഇതിനു ശേഷം വെള്ളം വേണമെന്നേ ആവശ്യപ്പെട്ട് വീട്ടിനുള്ളിൽ കയറിയ ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ കയ്യിൽ നിന്ന് കുതറിയോടിയ പെൺകുട്ടി റൂമിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സഹോദരി ജോലി കഴിഞ്ഞ് തിരികെ വന്നപ്പോൾ നടന്ന സംഭവം കുട്ടി സഹോദരിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലുള്ള രക്ഷിതാക്കളേയും വിവരം ധരിപ്പിച്ചിരുന്നു. ഉടനെ നാട്ടിൽ നിന്ന് തിരികെ എത്തിയ മതാപിതാക്കൾ പോലീസിനു പരാതി നൽകുകയായിരുന്നു. സംഭവിച്ചകാര്യങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ട്.

English summary
Dubai: A driver has been accused of forcibly kissing and groping his employer’s 16-year-old daughter at her flat, a court heard on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്