കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധി നാളുകളില്‍ ദുബായിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍

Google Oneindia Malayalam News

ദുബായ്: 44 മത് യുഎഇ ദേശീയ ദിനത്തിന്റെയും രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അവധി ദിനങ്ങളില്‍ ദുബായിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹമാണ് ഉണ്ടായതെന്ന് ദുബായ് താമസ കുടുയേറ്റ വിഭാഗം അറിയിച്ചു. ഒന്നാം തിയ്യതി ചൊവ്വാഴ്ച മുതല്‍ മൂന്നാം തിയ്യതി വ്യാഴം വരെയുള്ള 3 ദിവസത്തെ അവധി ദിനങ്ങളില്‍ മാത്രം 696,868 സന്ദര്‍ശകരാണ് വരവും തിരിച്ചു പോക്കും നടത്തിയതെന്ന് വകുപ്പ് പുറത്തുവിട്ട സന്ദര്‍ശകരുടെ കണക്കുകളില്‍ വ്യക്തമാകുന്നു. കര നാവിക വ്യോമ മാര്‍ഗത്തിലൂടെയാണ് ഇത്രയും സന്ദര്‍ശകര്‍ രാജ്യത്ത് എത്തിയത്. എന്നാല്‍ ഈ കാലയളവില്‍ 845863 സേവനങ്ങളാണ് വകുപ്പ് പൂര്‍ത്തിക്കരിച്ചു കൊടുത്തത്.

ദേശീയ ദിനത്തിലും രക്തസാക്ഷി ദിനത്തിലും രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അവധി ദിനങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ അല്‍ തവാര്‍ ന്യൂ സെന്ററിലും, അല്‍ മനാറാ ന്യൂ സെന്ററിലും എമിഗ്രേഷന്‍ സേവനം ലഭ്യമായിരുന്നു. ഇതിനു പുറമെ ദുബായ് എയര്‍പോര്‍ട്ട് മൂന്നിലെ ആഗമന ഭാഗത്തെ താമസ കുടിയേറ്റ വിഭാഗം ഓഫീസ് 24 മണിക്കുറും പ്രവര്‍ത്തിച്ചിരുന്നു. യുഎഇ പാസ്‌പോര്‍ട്ട് പുതുക്കല്‍, ഇഗേറ്റ് കാര്‍ഡ്,സ്മാര്‍ട്ട് കാര്‍ഡ് രാജിസ്ട്രഷന്‍, എംപ്ലോയ്‌മെന്റ് റസിഡന്റ് വിസ, ഹ്രസ്വകാല, ദീര്‍ഘകാല വിസകള്‍, പഠനത്തിനും ചികിത്സയ്ക്കുമെത്തുന്നവര്‍ക്കുളള സ്‌പെഷ്യല്‍ എന്‍ട്രി വിസ, എന്‍ട്രിക്കും എക്‌സിറ്റിനും ശേഷം വിസ റദ്ദാക്കല്‍, ഓണ്‍ലൈന്‍ വിസ, ബ്ലാക്ക്‌ലിസ്റ്റ്, അറ്റാച്ചിംങ്ങ് ലേബര്‍ കോണ്‍ട്രാക്റ്റ്, റെസിഡന്റ് വിസ പുതുക്കല്‍, വിസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍, വിസ ട്രാന്‍സ്ഫര്‍, സ്റ്റാറ്റസ് മാറ്റല്‍ എന്നിവയാണ് ഈ അവധി ദിനങ്ങളില്‍ ഇവിടെ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിച്ച സേവനങ്ങള്‍.

almari2

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് വിദേശ കുറ്റക്യത്യ വിരുദ്ധ വിഭാഗം ഈ സമയത്ത് 601 നിയമ വിരുദ്ധ നടപടിയാണ് പിടികൂടിയത്. 35 താമസ കുടിയേറ്റ വ്യാജരേഖ കേസ്സുകള്‍ ഈ കാലയളവില്‍ പിടിക്കുടി. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 34 പേരെ ഈ സമയത്ത് പിടികൂടാന്‍ വിദേശ കുറ്റക്യത്യ വിരുദ്ധ വിഭാഗത്തിന് കഴിഞ്ഞു. അവധി ദിനങ്ങളില്‍ സഞ്ചാരികളുടെ വര്‍ദ്ദന മുന്‍കൂട്ടി കണ്ട് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ വഴികളിലും നടപടി ക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് ആവശ്യത്തിലധികം ജീവനക്കാരെ പ്രത്യേകം പരിശിലനം നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് നിയമിച്ചിരുന്നു. അവധി നാളുകളില്‍ എല്ലാ പ്രവേശന കവാടങ്ങളിലും ജി.ഡി.ആര്‍.ഫ് എ ജീവനക്കാര്‍ സദാ സേവന സന്നദ്ധരായിരുന്നു.

അവരുടെ മികവിനെ അഭിനന്ദിക്കുന്നുവെന്ന് മേജര്‍ ജനറല്‍ പറഞ്ഞു .ആരും പ്രതീക്ഷിക്കുന്ന നിലവാരത്തിലും മികവിലുമാണ് എമിഗ്രേഷന്‍ ഈ കാലയളവില്‍ സേവനം നടത്തിയത്. വ്യോമ മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കായി എയര്‍പോര്‍ട്ടിന്റെ പ്രധാന ഗേറ്റില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. റിസപ്ഷന്‍ ഹാളുകളിലും മറ്റും മികച്ച സേവനങ്ങളുടെ പുത്തനനുഭവം തന്നെയാണ് ദുബായ് എമിഗ്രേഷന്‍ നടപ്പില്‍ വരുത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി വ്യക്തമാക്കി.

English summary
Dubai International passenger traffic tops 6.25m for 44th national day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X