മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് സമര്‍പ്പണവും ഇശല്‍ നൈറ്റും നടത്തി

  • By: Thanveer
Subscribe to Oneindia Malayalam

ദുബായ്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സില്‍വര്‍ ജൂബിലി സമാപന പരിപാടിയുടെ ഭാഗമായി ദുബായ് ചാപ്റ്റര്‍ ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അവാര്‍ഡ് നൈറ്റും 'ഇശല്‍ നിലാവ്' മാപ്പിളപ്പാട്ട് പരിപാടിയും ഒരുക്കി. മാപ്പിളപ്പാട്ട് ഗായകനും കേരള സര്‍ക്കാര്‍ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും അര നൂറ്റാണ്ടിലധികമായി മാപ്പിള സംഗീത രംഗത്തെ നിറസാന്നിധ്യവുമായ കെഎംകെ വെള്ളയിലിനെ 'യുഎഇ മാപ്പിള കലാരത്‌നം' അവാര്‍ഡ് നല്‍കി ആദരിച്ചു.

ജീവകാരുണ്യ രംഗത്ത് നസീമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇബ്രാഹിം എളേറ്റിലിന് യുഎഇ എക്‌സലന്‍സി അവാര്‍ഡും നല്‍കി. ഷംസുദ്ദീന്‍ നെല്ലറക്കും അവാര്‍ഡ് സമര്‍പ്പിച്ചു. ദുബായ് പൊലീസിലെ ക്യാപ്റ്റന്‍ ഉമര്‍ സുബൈര്‍ മുഹമ്മദ് അല്‍ മര്‍സൂഖി അവാര്‍ഡുകള്‍ നല്‍കി. ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് മൂസ കൊയമ്പ്രം അധ്യക്ഷത വഹിച്ച യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. സഅദ് പുറക്കാട്, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്, സമീര്‍ ബാബു നെല്ലറ, ഹംസ ഹാജി മാട്ടുമ്മല്‍, ഇ. സാദിഖലി, അഷ്‌റഫ് വെള്ളേങ്ങല്‍, ശുക്കൂര്‍, മുസ്തഫ തിരൂര്‍, മുജീബ് കോട്ടക്കല്‍, റഫീഖ് നാദാപുരം, എം. ബഷീര്‍ മാസ്റ്റര്‍, ശുഹൂദ് തങ്ങള്‍, അസീസ് മേലടി, സുബൈര്‍ വെള്ളിയോട് ആശംസനേര്‍ന്നു. റിയാസ് മാണൂര്‍ സ്വാഗതവും നാസിര്‍ അച്ചിപ്ര നന്ദിയും പറഞ്ഞു.

mappila

മാപ്പിളപ്പാട്ട് പഠന കേന്ദ്രം

ദുബൈ: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ജനറല്‍ സെക്രട്ടറിയും മാപ്പിളപ്പാട്ട് രംഗത്ത് അര നൂറ്റാണ്ടിലേറെ കാലത്തെ സജീവ സാന്നിധ്യവുമായ കെഎംകെ വെള്ളയിലിന്റെ നേതൃത്വത്തില്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ മാപ്പിളപ്പാട്ട് പഠന സൗകര്യം ഒരുക്കുന്നു. താല്‍പര്യമുള്ള 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക. ഫോണ്‍: 058 9945230, 050 3577090.

English summary
Dubai; Mappila songs Academy Award and Ishal Night
Please Wait while comments are loading...