ശല്യക്കാരിയായ ഭാര്യയുടെ വിസ ക്യാന്‍സല്‍ ചെയ്തു
ദുബായ്: ദാമ്പത്യ കലഹം യെമന്‍ യുവതിയുടെ വിസ ഭര്‍ത്താവ് ക്യാന്‍സല്‍ ചെയ്തു. യുവതിയെ ദുബായിലെത്താന്‍ ദുബായ് പൊലീസ് ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം സഹായിച്ചു. ദുബായില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതി പ്രസവത്തിനായാണ് സ്വന്തം രാജ്യത്തേയ്ക്ക് പോയത്.
ഇതിനിടയില്‍ യുവതിയോടുള്ള ദേഷ്യത്തിന് ഭര്‍ത്താവ് വിസ ക്യാന്‍സല്‍ ചെയ്തു. തിരികെ വരാന്‍ ഇവര്‍ ഒരുങ്ങിയപ്പോഴെല്ലാം ഭര്‍ത്താവ് നിരുത്സാഹപ്പെടുത്തിയിരുന്നു. തനിയ്ക്ക് പുതിയ ജോലി ലഭിച്ചെന്നും അതിനാലാണ് ഭാര്യയുടെ വിസ നിഷേധിച്ചതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ നാളുകളറെയായിട്ടും ഇയാള്‍ ഭാര്യയ്ക്ക് വിസ നല്‍കിയില്ല.
തുടര്‍ന്നാണ് സ്ത്രീ ദുബായിലെത്തുന്നത്. എന്നാല്‍ രാജ്യത്ത് പ്രവേശിയ്ക്കാന്‍ വിസ ഇല്ലാത്തതിനാല്‍ സ്ത്രീയ്ക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് സ്ത്രീ പൊലീസിനെ വിളിയ്ക്കുകയും തന്റെ അനുവാദമില്ലാതെ ആരോ വിസ ക്യാന്‍സല്‍ ചെയ്‌തെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ചു.
തന്റെ സഹോദരനും ബന്ധുക്കളും വീട്ടില്‍ വരുന്നത് ഭാര്യയ്ക്ക് ഇഷ്ടമമല്ലെന്നും ഇക്കാരണത്തിന് ഭാര്യ കലഹിയ്ക്കുമായിരുന്നെന്നും യുവാവ് പറഞ്ഞു. ഭാര്യെ ഒരു പാഠം പഠിപ്പിയ്ക്കുന്നതിനാണ് വിസ ക്യാന്‍സല്‍ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
പുതിയ വിസ് സ്ത്രീയ്ക്ക് കിട്ടുന്നതിന് വേണ്ട സഹായങ്ങള്‍ പൊലീസ് ചെയ്ത് കൊടുത്തു. നല്ല രീതിയില്‍ ഭര്‍ത്താവിനോട് പെരുമാറാന്‍ യുവതിയേയും ഭാര്യയെ നന്നായി സംരക്ഷിയ്ക്കാന്‍ ഭര്‍ത്താവിനേയും പൊലീസ് ഉപദേശിച്ചു












Click it and Unblock the Notifications