സഹായഹസ്തവുമായി പ്യൂവർ ​ഗോൾഡ്: ശിക്ഷ കഴിയുന്നവർക്ക് നാട്ടിലെത്താൻ ഫറാജ് ഫണ്ടുമായി ധാരണാ പത്രം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇയിൽ ജയിൽ കഴിയുന്നവർക്കും നിയമനടപടി നേരിടുന്നവർക്കും സഹായംനൽകുന്ന അബൂദബിയിലെ ഫറാജ് ഫണ്ടുമായി ദുബൈ ​ഗോൾഡ് ധാരണാ പത്രം ഒപ്പുവച്ചു. ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്യൂവർ ​ഗോൾഡ് എംഡിയുമായ ഫിറോസ് മർച്ചന്റാണ് ഫറാജ് ഫണ്ടുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുള്ളത്.

ജയിൽ ശിക്ഷ അനുഭവിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് വിമാന ടിക്കറ്റിന് വേണ്ടി പ്രതിമാസം 40000 ദിർഹം നൽകുമെന്നാണ് ഫറാജ് ഫണ്ടുമായുള്ള ധാരണ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദാനവർഷ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് ഫിറോസ് മർച്ചന്റ് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിട്ടുള്ളത്.

 jisha

യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷൈഖ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിലാണ് ഫറാജ് ഉൾപ്പെടെയുള്ള സേവനങ്ങൾ പ്രവർത്തിക്കുന്നത്. ജയിൽ നിയമ അതോറിറ്റികളുമായി ചേർന്ന് സുരക്ഷിതവും സന്തുഷ്ടവുമായ സാമൂഹത്തെ കെട്ടിപ്പടുക്കാനും ആളുകളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് മർച്ചന്റ് വ്യക്തമാക്കി. ഇതിനെല്ലാം പുറമേ അജ്മാൻ പോലീസിലെ ഉദ്യോ​ഗസ്ഥന് വിദേശ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള തുകയും ഫിറോസ് മർച്ചന്റ് കൈമാറി. 60,000 ദിർഹമാണ് ഈയിനത്തിൽ നൽകിയത്.

English summary
Dubai: Pure glod signs agreement with Farag Fund to help expats. Pure Gold chairman M Firoz merchant provides 40000 dh per year.
Please Wait while comments are loading...