കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലും അബുദാബിയിലും ഭൂചലനം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഇറാനിലെ ശക്തമായ ഭൂചനലത്തിന് പിന്നാലെ യുഎഇയിലും ഭൂചലനം. ദുബായ് , അബുദാബി എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഭൂചനലത്തില്‍ നാശ നഷ്ടങ്ങളോ ആളപയാമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനലമാണ് ഇറാനില്‍ തിങ്കളാഴ്ച (മെയ് 27) ഉണ്ടായത്. ഇറാനില്‍ ഉണ്ടായതിന്റെ തുടര്‍ ചലനങ്ങളാണ് ദുബായിലും അബുദാബിയിലും റാസല്‍ഖൈമയിലും ഉണ്ടായത്.

യുഎഇയില്‍ ഭൂചലനം ഉണ്ടായത് എന്‍സിഎംഎസ് സ്ഥിരീകരിച്ചു. റാസല്‍ഖൈമയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റാസല്‍ഖൈമയുടെ വടക്കാണ് ആദ്യം ചലം ഉണ്ടയാത്. ദുബായില്‍ 150 കിലോമീറ്റര്‍ അകലെയാണ് നേരിയ ചലനം രേഖപ്പെടുത്തിയത്. അബുദാബിയിലും തുടര്‍ ചലനങ്ങള്‍ ഉണ്ടായി.

ദുബായില്‍ പല കെട്ടിടങ്ങളില്‍ നിന്നും താമസക്കാര്‍ പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു. 2014 ഏപ്രിലില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിയ്ക്കുന്നുണ്ട്. ഇറാനില്‍ ഭൂചലനം ഉണ്ടായതിനാല്‍ യുഎഇയില്‍ വീണ്ടും തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു

English summary
Dubai Residents Feel Tremors, Officials Confirm Earthquake In Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X