ജൂനിയര്‍ സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അഭിമാന നേട്ടം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: നെതര്‍ലാന്‍ഡില്‍ നടന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ദുബായിലെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെങ്കലം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ദുബായ് ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കൗശിക് മുരുകന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മറ്റ് 54 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളെ പിന്തള്ളിയായിരുന്നു കൗശിക്കിന്റെ ഈ വെങ്കലനേട്ടം. ജലവും സുസ്ഥിരതയും എന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മികച്ച ഉത്തരങ്ങള്‍ നല്‍കിയാണ് കൗശിക് മുരുകന്‍ നേട്ടം കൈവരിച്ചത്.

ഉപഭോക്തൃസംരക്ഷണ ബില്ലിന് അംഗീകാരം: പണികിട്ടുന്നത് പരസ്യങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും!

15 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തുന്ന സയന്‍സ് ആന്‍ഡ് ടെക്നോളജി ഒളിമ്പിയാഡില്‍ ഒരു രാജ്യത്ത് നിന്ന് ആറ് കുട്ടികള്‍ വീതമുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുക. ഓരോ വര്‍ഷവും നടക്കുന്ന മല്‍സരം 10 ദിവസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ വെച്ചാണ് ഓരോ വര്‍ഷവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് നടന്ന മത്സരത്തിലും കൗഷിക് വെങ്കലം നേടിയിരുന്നു.

dubai

രണ്ടാം തവണയും മെഡല്‍ നേടാനായതില്‍ അതീവ സന്തുഷ്ടനാണെന്ന് കൗശിക് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ മല്‍സരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ശക്തമായ മല്‍സരമാണ് എല്ലാവരും കാഴ്ചവച്ചതെന്നും എല്ലാ ടീമും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും 15കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി പറഞ്ഞു. ഇന്റര്‍നാഷനല്‍ ഔളിംപ്യാഡ് ഫൗണ്ടേഷനില്‍ നിന്നുള്ള മികച്ച അധ്യാപകരുടെ പരിശീലനം മല്‍സരത്തില്‍ ഏറെ ഉപകാരപ്രദമായതായും കൗശിക് പറഞ്ഞു. യുഎഇ അധികൃതരും എന്റെ മാതാപിതാക്കളും മറ്റുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലുമാവാത്ത പിന്തുണയും സൗകര്യവുമാണ് തനിക്ക് നല്‍കുന്നത്. അതുകൊണ്ടുതെന്ന എനിക്ക് ലഭിച്ച മെഡല്‍ മാതാപിതാക്കള്‍ക്കും യുഎഇക്കും സമര്‍പ്പിക്കുന്നതായും കൗശിക് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dubai student wins at international science olympiad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്