കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിൽ വൻ ഭൂകമ്പവും സുനാമിയും വരുന്നു? സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ.. ഇതാണ് സത്യം

Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫില്‍ വന്‍ ഭൂകമ്പം വരുന്നു? മുന്നറിയിപ്പ് സന്ദേശങ്ങള്‍ വ്യാജം | Oneindia Malayalam

ദുബായ്: മധ്യപൂര്‍വ്വേഷ്യയെ വിറപ്പിച്ച് കൊണ്ടാണ് നവംബര്‍ 12 ഞായറാഴ്ച ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. 400ല്‍ അധികം പേര്‍ മരിക്കുകയും ഏഴായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 7.3 തീവ്രതയുള്ള ഭൂകമ്പം തുര്‍ക്കി, ഇസ്രയേല്‍, എന്നിവിടങ്ങളിലും അനുഭവപ്പെടുകയുണ്ടായി. ഇതിന് പിന്നാലെ ചില പ്രത്യേക ദിവസങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ഭൂകമ്പം ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ ?

ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം വിയർത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം വിയർത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?

ഭൂകമ്പമുണ്ടാകുമെന്ന് പ്രചരണം

ഭൂകമ്പമുണ്ടാകുമെന്ന് പ്രചരണം

ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പത്തിന്റെ പ്രകമ്പനം ഗള്‍ഫിലും അനുഭവപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണങ്ങള്‍ തുടങ്ങിയത്. ഒരു പ്രത്യേക ദിവസം, പ്രത്യേക ഇടത്ത് വന്‍ ഭൂകമ്പമുണ്ടാകും എന്നതരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിക്കപ്പെട്ടത്. ഇത്തരം പ്രചാരണങ്ങളില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു കഴമ്പുമില്ല.

പ്രചാരണം വ്യാജം

പ്രചാരണം വ്യാജം

ഗള്‍ഫ് മേഖലയിലുണ്ടായ ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഇതിലും വലിയ ഭൂമികുലുക്കവും സുനാമിയും ഉണ്ടാകുമെന്നാണ് ഗൾഫിലെ പലർക്കും സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഗള്‍ഫിലെ ഭൂകമ്പം സംബന്ധിച്ച പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നൂറ് ശതമാനവും തട്ടിപ്പാണ്

നൂറ് ശതമാനവും തട്ടിപ്പാണ്

നവംബര്‍ 17 നോ 18 നോ അതോ ഭാവിയില്‍ ഏതെങ്കിലും ഒരു ദിവസമോ ഒരു പ്രത്യേക സ്ഥലത്ത് ഒരു വലിയ ഭൂകമ്പമുണ്ടാവുമെന്ന് പ്രവചിക്കുവാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ ലോകത്ത് നിലവിലില്ല. നാസയുടേയും യുഎസ് ജിയോളജിയുടേയും പേരിലടക്കം പ്രചരിക്കുന്ന സന്ദേശങ്ങള്‍ നൂറ് ശതമാനവും തട്ടിപ്പാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട

വ്യാജ പ്രചാരണം പതിവ്

വ്യാജ പ്രചാരണം പതിവ്

ഇറാഖില്‍ ഭൂകമ്പമുണ്ടായ അന്നുതന്നെ ഇതിലും വലിയ ഭൂകമ്പം വരുമെന്നും പറഞ്ഞുള്ള വ്യാജസന്ദേശങ്ങള്‍ ഉടനടി ഉണ്ടാകുമെന്ന കാര്യം താന്‍ പറഞ്ഞിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം അത് സത്യമാവുകയും ചെയ്തു. ഇതിപ്പോള്‍ ലോകത്ത് പതിവായിരിക്കുകയാണ്.എന്ത് സംതൃപ്തിയാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കിവിടുന്നവര്‍ അനുഭവിക്കുന്നതെന്ന് അറിയില്ലെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

ആളുകളെ പരിഭ്രാന്തരാക്കുന്നു

ആളുകളെ പരിഭ്രാന്തരാക്കുന്നു

പക്ഷെ, ഏറെ ആളുകളെ പരിഭ്രാന്തരാക്കാന്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ക്ക് കഴിയും. ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റിയും അതിനെക്കുറിച്ച് ലഭ്യമായ ശാസ്ത്രീയമായ മുന്നറിയിപ്പുകളെപ്പറ്റിയും എല്ലാ സമയത്തും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളാണ് താൻ.

ഖുബ്ബൂസ് തിന്നാനുള്ള അവസരമുണ്ടാക്കരുത്

ഖുബ്ബൂസ് തിന്നാനുള്ള അവസരമുണ്ടാക്കരുത്

ഇന്ത്യയിലിരുന്ന് വ്യാജസന്ദേശങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഫോര്‍വേഡ് ചെയ്യുന്നപോലെ ഗള്‍ഫ് മേഖലയിലിരുന്ന് ചെയ്യരുത് എന്ന് മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നൽകുന്നു. അവിടെ കരക്കമ്പി നടത്തുന്നതിനെതിരെയെല്ലാം ശക്തമായ നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടുകയും ചെയ്യും. വെറുതെ മനുഷ്യനെ പേടിപ്പിച്ച് ജയിലില്‍ പോയി ഖുബ്ബൂസ് തിന്നാനുള്ള അവസരമുണ്ടാക്കരുത് എന്ന് മുരളി തുമ്മാരുകുടി ഓർമ്മപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Truth of rumours about Earthquake in Gulf region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X