ഭാര്യയിലാത്തപ്പോള്‍ ജോലിക്കാരിയെ ബലാത്സംഗം ചെയ്‌തു

യുവാവിന്റെ ഭാര്യ ആശുപത്രിയിലായിരുന്ന അവസരത്തിലാണ് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പലതവണ ഇയാള്‍ സ്‌ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമി്‌ച്ചിരുന്നതായും പറയുന്നു. വസ്‌ത്രങ്ങള്‍ ഇസ്‌തിരിയിടാനുണ്ടെന്ന വ്യാജേന സ്‌ത്രീയെ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ബലാത്സംഗം.
ബലാത്സംഗത്തിന് ശേഷം വിവരം പുറത്ത് പറയാതിരി്‌ക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിച്ച് 200 ദിര്‍ഹം വാങ്ങാന്‍ പ്രേരിപ്പിച്ചു. സ്‌ത്രീ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയതിനെ ഇയാള്‍ തടയുകയും സ്‌ത്രീയെ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു.
ഇയാള്‍ വീട്ടിലില്ലാത്ത അവസരത്തില്‍ തന്റെ കമ്പനിയെ വിവരമറിയിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസിനെ ഫോണില്‍ വിളിയ്‌ക്കുകയും വിവരങ്ങള്‍ പറയുകയുമായിരുന്നു യുവതി. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞു. ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വാദം പുരോഗമിയ്‌ക്കുകയാണ്.












Click it and Unblock the Notifications