
'ഇത് എന്തു ഭാഗ്യമാണ് മലയാളിക്ക്'; ബിഗ് ടിക്കറ്റിന്റെ 50 കോടി ഇന്ത്യയിലേക്ക്, ഇതാണ് ശരിക്കും ബംബര്‍
ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ഇത്തവണ വീണ്ടും മലയാളിക്ക്. ബിഗ് ടിക്കറ്റിന്റെ 245ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം അതായത് 50 കോടിയില്‍ അധികം ഇന്ത്യന്‍ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്. അദ്ദേഹം വാങ്ങിയ 316764 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നേടിയത്. ഒക്ടോബര്‍ 20ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ സജേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ടായി പോകുകയായിരുന്നു. സജേഷ് ഇക്കാര്യം അറിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഈജിപ്ത് സ്വദേശിയാണ്. 175544 എന്ന നമ്പറിനാണ് അദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

അടിച്ചുമോനെ ബമ്പര്‍; അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിക്ക്, 300,000 ദിര്‍ഹം സമ്മാനം
മൂന്നാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരന്‍ തന്നെയാണ്. ഇന്ത്യക്കാരനായ മുഹമ്മദ് അല്‍ത്താഫ് ആലം ആണ് മൂന്നാം സമ്മാനത്തിന് അര്‍ഹമായത്. ഒരു ലക്ഷം ദിര്‍ഹമാണ് മൂന്നാം സമ്മാനം. ഇതോടൊപ്പം നാലാം സമ്മാനവും ഇന്ത്യക്കാരന്‍ തന്നെയാണ് സ്വന്തമാക്കിയത്. മൊയ്തീന്‍ മുഹമ്മദ് എന്ന ഇന്ത്യക്കാരനാണ് നാലാം സമ്മാനം. ഇദ്ദേഹത്തിന് 50000 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്
അഞ്ചാം സമ്മാനമായ 20000 ദിര്‍ഹം നയാകാന്തി സോമേശ്വര റെഡ്ഡി സ്വന്തമാക്കിയപ്പോള്‍ ആറാം സമ്മാനമായ 20000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് സ്വന്തമാക്കി. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത്.

ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം
അതേസമയം, സെപ്റ്റബംര്‍ 8ന് നടന്ന പ്രതിവാര നറുക്കെടുപ്പിലും മലയാളിക്ക് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചത്. മലയാളിയായ രാഗേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന രാകേഷ് റീട്ടെയില്‍ വ്യവസായത്തിലാണ് ജോലി ചെയ്യുന്നത്.

രാകേഷ് തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ തുല്യമായി വീതിച്ചെടുക്കും.
ഇതാദ്യമായല്ല മലയാളിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ നാല് പ്രവാസികള്‍ക്കാണ് സമ്മാനം ലഭിച്ചത്.