Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തി, മലയാളികൾക്ക് പത്ത് ലക്ഷം സമ്മാനം നൽകി ദുബായ് ഭരണാധികാരി, വീഡിയോ

ദുബായ്: ചെറുതെന്ന് കാഴ്ചയില്‍ തോന്നുമെങ്കിലും ചില പ്രവൃത്തികള്‍ക്ക് മൂല്യമേറും. ഒരു പൂച്ചയുടെ ജീവന്‍ രക്ഷപ്പെടുത്തിയതിന് മലയാളികള്‍ അടക്കമുളള പ്രവാസികള്‍ കയ്യടി നേടുകയാണ്. മാത്രമല്ല പത്ത് ലക്ഷം രൂപ വീതം ഇവര്‍ക്ക് ദുബായ് ഭരണാധികാരിയില്‍ നിന്ന് സമ്മാനവും ലഭിച്ചു. നാല് പേര്‍ ചേര്‍ന്ന് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീഴാതെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1

ആഗസ്റ്റ് 24ന് ദുബായിലെ ദേര അല്‍ മറാര്‍ പ്രദേശത്ത് ആയിരുന്നു സംഭവം നടന്നത്. ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപ്പോയതായിരുന്നു ഗര്‍ഭിണിയായ പൂച്ച. താഴേക്ക് ഇറങ്ങാനോ രക്ഷപ്പെടാനോ സാധിക്കാതെ പൂച്ച കഷ്ടപ്പെടുന്നത് ഈ കെട്ടിടത്തിന് മുന്നില്‍ കട നടത്തുന്ന അബ്ദുള്‍ റഷീദിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പൂച്ചയെ സുരക്ഷിതമായി താഴെ ഇറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു.

2

നാസിര്‍ മുഹമ്മദ്, അഷ്‌റഫ്, ആതിഫ് മഹ്മൂദ് എന്നിവര്‍ ചേര്‍ന്ന് പൂച്ച കുടുങ്ങിപ്പോയ കെട്ടിടത്തിന് താഴെ തുണി വിരിച്ച് പിടിച്ച് നിന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പൂച്ച കൃത്യമായി തുണിയിലേക്ക് തന്നെ ചാടി. പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്തു. അബ്ദുള്‍ റാഷിദ് ആണ് ഈ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ വൈറലായി.

3

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ഈ വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. പൂച്ചയെ സുരക്ഷിതമായി താഴെ ഇറക്കിയ പ്രവാസികളെ അദ്ദേഹം അഭിനന്ദിച്ചു. നമ്മുടെ ഈ മനോഹരമായ നഗരത്തില്‍ ഇത്തരത്തിലുളള കാരുണ്യപ്രവര്‍ത്തികള്‍ കാണുന്നത് അഭിമാനകരവും സന്തോഷകരവുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ ഉണ്ടെങ്കില്‍ സഹായിക്കൂ എന്നും അദ്ദേഹം ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ..മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

4

തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ കണ്ടെത്തി 50,000 ദിര്‍ഹം , അതായത് പത്ത് ലക്ഷം രൂപ ശൈഖ് മുഹമ്മദ് ബിര്‍ റാഷിദ് അല്‍ മക്തൂം സമ്മാനം നല്‍കിയത്. ബുധനാഴ്ച രാത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുളള ഉദ്യോഗസ്ഥന്‍ എത്തിയാണ് ഇവര്‍ക്ക് സമ്മാനം കൈമാറിയത്. സംഘത്തിലെ രണ്ട് പേരാണ് മലയാളികള്‍. അബ്ദുള്‍ റാഷിദ് കോഴിക്കോട് വടകര സ്വദേശിയാണ്. ആര്‍ടിഎ ഡ്രൈവറായ നാസിര്‍ മുഹമ്മദ് കോതമംഗലം സ്വദേശിയാണ്. അഷ്‌റഫ് മൊറോക്കന്‍ സ്വദേശിയും ആതിഫ് മഹ്മൂദ് പാകിസ്ഥാന്‍ സ്വദേശിയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+