കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ യുഎഇ സന്ദർശിച്ചു, മോദിയെത്തുമെന്ന് പ്രതീക്ഷിച്ച് പ്രവാസി സമൂഹം

  • By Meera Balan
Google Oneindia Malayalam News

Sushma
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കുമ്പോള്‍ യുഎഇയിലെ പ്രവാസി സമൂഹവും ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിയ്ക്കുകയാണ്. മോദിയെ യുഎഇയില്‍ എത്തിയ്ക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് മുന്‍പ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി.

യുഎഇ ആഭ്യന്തരമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും സുഷമ സ്വരാജ് ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതൊടൊപ്പം വികസനകാര്യത്തില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനും ധാരണയായി. സുഷമ സ്വരാജിനോട് മോദിയുടെ സന്ദര്‍ശനത്തെപ്പറ്റി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ എംബസി മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി വിവരം ലഭ്യമല്ല.

യുഎഇ അംബാസഡര്‍ ടിപി സീതാറാം, പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഷംസീര്‍ വയലില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അറബ് മേഖലയിലെ പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യുഎഇ സന്ദര്‍ശിയ്ക്കുന്ന പ്രമുഖ വ്യക്തിത്വമാണ് സുഷ്മ സ്വരാജ്.

English summary
External Affairs Minister Sushma Swaraj visited UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X