സൗദി അറേബ്യയിൽ തീപ്പിടുത്തം.. മലയാളികൾ ഉൾപ്പെടെ 11 പേർ വെന്ത് മരിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലുണ്ടായ തീപ്പിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 11 പേർ മരിച്ചു. നജ്റാൻ പ്രദേശത്താണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ത്യക്കാരും ബംഗ്ലാദേശുകാരുമാണ് മരിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

fire

സൗദി സമയം ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത് എന്ന് നജ്റാൻ സിവിൽ ഡിഫൻസ് വക്താവ് അബ്ദുള്ള സയീദ് അറിയിച്ചു. ജനലുകള്‍ ഇല്ലാത്ത മുറിയിൽ താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ആറ് പേർ‌ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രി, ദുർബ ജനറൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്.

English summary
11 workers including keralites died in fire accident in Saudi Arabia.
Please Wait while comments are loading...