താമസ നിയമങ്ങളുടെ ലംഘനം: പതിനായിരം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴയീടാക്കി

  • Posted By:
Subscribe to Oneindia Malayalam

അബുദബി: അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കല്‍, സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ താമസ നിയമങ്ങള്‍ ലംഘിച്ച കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയുമായി അബുദാബി മുനിസിപ്പാലിറ്റി. മുസഫയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ 51 താമസകേന്ദ്രങ്ങള്‍ക്കെതിരേയാണ് അധികൃതര്‍ നടപടിയെടുത്തത്. നിയമം ലഘിച്ചവരില്‍ നിന്ന് 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന താമസകേന്ദ്രങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ കാംപയിനുമായി അബുദബിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അര്‍ബന്‍ പ്ലാനിംഗ് ആന്റ് മുനിസിപ്പാലിറ്റീസ് അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

മാതൃരാജ്യത്ത് ഗുരുതരമായ പ്രശ്നമുണ്ട്: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

താങ്ങാനാവുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അധികൃതരുടെ വാദം. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളൊരുക്കാനും സൗകര്യപ്രദമായ താമസസൗകര്യം അന്തേവാസികള്‍ക്ക് നല്‍കാനും ഇതുകാരണം സാധിക്കാതെ വരുന്നു. എന്നു മാത്രമല്ല, കുറ്റവാളികളും നിയമലംഘകരും ഇത്തരം താമസകേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. തൊഴിലാളികളുടെ ആരോഗ്യം, പരിസരം, ജീവിത സാഹചര്യം എന്നിവ മോശമാവാനും ഇത്തരം താമസകേന്ദ്രങ്ങള്‍ കാരണമാവുന്നതായും മുനിസിപ്പാലിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി.

abudabi1

ഇടുങ്ങിയ മുറികളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ താമസിക്കുന്നത് അവരുടെ മാത്രമല്ല മൊത്തം സമൂഹത്തിന്റെ തന്നെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അധികൃതര്‍ വിലയിരുത്തുന്നു. താമസ നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയടപ്പിച്ച് കേസ് തീര്‍പ്പാക്കാന്‍ മുനിസിപ്പാലിറ്റി സന്നദ്ധമാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം കേസുകള്‍ കോടതിയുടെ പരിഗണനയ്ക്ക് വിടുകയാണ് ചെയ്യുക. ഫ്‌ളാറ്റുകള്‍, വീടുകള്‍, മറ്റ് താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന വരുംദിനങ്ങളില്‍ കര്‍ശനമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
firms and landlords in uae fined for violating housing laws

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്