കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ഹിന്ദുക്ഷേത്രം; ആദ്യ തൂണ്‍ ഉയര്‍ന്നു, സ്ഥാപിച്ചത് യുഎഇ മന്ത്രിമാര്‍

Google Oneindia Malayalam News

അബുദാബി: അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ (ബാപ്‌സ് ഹിന്ദു മമ്ദിര്‍ ) ആദ്യ മാര്‍ബിള്‍ തൂണ്‍ സ്ഥാപിച്ചു. കൊത്തുപണികലോട് കൂടിയ ആദ്യ മാര്‍ബിള്‍ തൂണാണ് സ്ഥാപിച്ചത്. യു എ ഇ വിദേശ, വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദി, സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ, പരിശീലന വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തെയാബ് അല്‍ കമാലി, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവര്‍ ചേര്‍ന്നാണ് കര്‍മ്മം നിര്‍വഹിച്ചത്.

1

ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. യു എ ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്, 2023 ഓടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ബോച്ചസന്‍ നിവാസിയായ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ പേരില്‍ അബുദാബിയില്‍ 45 കോടി ദിര്‍ഹം (ഏകദേശം 888 കോടി രൂപ) ചെലവിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

2

അബുദാബിയിലെ അബു മുറൈഖയില്‍ 27 ഏക്കറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫൗണ്ടേഷന്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അബുദാബി ബാപ്സ് ഹിന്ദു മന്ദിര്‍ പ്രോജക്ട് എന്‍ജിനീയര്‍ അശോക് കൊണ്ടേട്ടി അറിയിച്ചിരുന്നു. തറയില്‍ നിന്ന് 4.5 മീറ്റര്‍ ഉയരത്തിലാണ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

3

യു എ ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഇന്ത്യയുടെയും അറബ് ലോകത്തിന്റെയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിര്‍മാണം. അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം നല്‍കിയിരുന്നു.

4

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2018ല്‍ ദുബായ് പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി അവിടെയുള്ള ഓപ്പറ ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്.

5

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

ജനുവരിയില്‍ പുറത്തിറക്കിയ മറ്റൊരു വീഡിയോയില്‍, കരകൗശല വിദഗ്ധര്‍ അത്ഭുതകരമായ കല്‍ത്തൂണുകള്‍ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളും അഞ്ച് താഴികക്കുടങ്ങളും ഉണ്ടാകും. സമുച്ചയത്തില്‍ മീറ്റിംഗ് സെന്റര്‍, പ്രാര്‍ത്ഥനാ ഹാള്‍, ലൈബ്രറി, ക്ലാസ് റൂം, കമ്മ്യൂണിറ്റി സെന്റര്‍, ഹാളുകള്‍, ആംഫി തിയേറ്റര്‍, കളിസ്ഥലം, പൂന്തോട്ടങ്ങള്‍, കടകളും, ഫുഡ് കോര്‍ട്ടുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

'അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ, ബിജെപി നേതാക്കൾക്ക് 2.5 ലക്ഷം രൂപയുടെ സൺ ഗ്ലാസ്''അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ, ബിജെപി നേതാക്കൾക്ക് 2.5 ലക്ഷം രൂപയുടെ സൺ ഗ്ലാസ്'

English summary
Firts Hindu temple in UAE; The first pillar is laid by UAE ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X