യുഎഇയിൽ കനത്ത മഴ; മലയാളി വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ തുടരുന്നു...

  • Posted By:
Subscribe to Oneindia Malayalam

റാസൽഖൈമ: ശക്തമായ മഴയെ തുടർന്ന് യുഎഇയിൽ കാണാതായ മാലയാളി വിദ്യാർഥിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മലയാളി വിദ്യാർഥി ആൽബർട് ജോയിയെ യാണ് കാണാതായത്. എറണാകുളം പിറവം സ്വദേശിയാണ് കാണാതായ ആൽബർട് ജോയി. പോലീസും റെക്സക്യൂ യൂണിറ്റും വ്യോമയാന വിഭാഗവുമാണ് സംയുക്തമായി തിരിച്ചിൽ നടത്തുന്നത്. അരുവിൽ കല്ലുകൽ നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

uae

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫുജൈറയിലെ നദാഹ വാദിയിൽ സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് ആൽഹർട്ട്. ആൽബർട്ടിനൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാർ രക്ഷപ്പെട്ടിട്ടുണ്ട്. വാദിയിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് ആൽബർട്ടും കൂട്ടരും പോയത്.

ആകാശത്ത് പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ രൂപം; സംഭവത്തിൽ ഞെട്ടി നാവിക സേന, സംഭവം ഇങ്ങനെ

ആൽബർട്ടും കൂട്ടരും കൂട്ടരും സംഭവം സ്ഥലത്തെത്തുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മലനിരകളിൽ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോൾ വാഹന്ത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വാഹനത്തോടു കൂടി ഒഴികി പോകുകയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. എന്നാൽ ആൽബർട് ഒഴുക്കിൽപ്പെടുകയായിരുന്നു.ജർഖണ്ഡിലെ റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ എ‍ഞ്ചിനിയറിംഗ് വിദ്യാർഥിയാണ് ആൽബർട്.

English summary
Five Indian nationals were rescued from a car that was washed away by wadi flood waters in Khor Fakkan on Friday and rescue personnel are searching for another missing student.The Eastern Region Police Rescue Unit has confirmed that search for the 18-year-old Indian male student is on in cooperation with the Air Wing of the police .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്