ഒമാന്‍: അമിതവേഗം ആപത്തായി, റോഡില്‍ പൊലിഞ്ഞത് 4 ഇന്ത്യക്കാരുടെ ജീവന്‍
മസ്‌ക്കറ്റ്: ഒമാനിലെ അല്‍ഖുവൈറില്‍ നാല് ഇന്ത്യക്കാരുടെ ജീവനെടുത്ത അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്ന് സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
വിനോദയാത്ര കഴിഞ്ഞ് റുസ്തഖില്‍ നിന്ന് മടങ്ങുംവഴി കുടുംബം സഞ്ചരിച്ച വാഹനം മസ്‌ക്കറ്റ് ബേക്കറിയ്ക്ക് അടുത്ത് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികളില്‍ ഇടിയ്ക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നതിലാകാം വാഹനത്തിന്റെ നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക സൂചന.

ഒരു കുടുംബത്തിലുള്ള മൂന്ന് പേരും ഇവരുടെ ബന്ധവുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഒമാനില്‍ ശനിയാഴ്ചയുണ്ടായ മറ്റൊരു വാഹനാപകടത്തില് നാല് യുഎഇ സ്വദേശികളും മരിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഷാര്‍ജിയിലേയ്ക്ക് വരികയായിരുന്ന സ്വദേശി കുടുംബം സഞ്ചരിച്ച ഫോര്‍വീലര്‍ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications