ഇനിമുതല്‍ യുഎഇയില്‍ ജോലി വിസ കിട്ടാന്‍ സ്വഭാവം നന്നാവണം!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും മറ്റും കുരുത്തക്കേട് കാണിച്ചും കുഴപ്പങ്ങളുണ്ടാക്കിയും സ്വഭാവ ദൂഷ്യത്തിന് പുറത്താക്കപ്പട്ടാല്‍ ദുബൈയിലോ അബുദബിയിലോ മറ്റോ പോയി രക്ഷപ്പെടാമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. കാരണം ഇനി മുതല്‍ ആ പരിപാടി നടക്കില്ല. നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ അടുത്തമാസം മുതല്‍ യുഎഇയില്‍ ജോലി ലഭിക്കൂ.

അബുദാബി റോഡുകളില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ 2000 ദിര്‍ഹം!12 ബ്ലാക്ക് പോയിന്റും

ഫെബ്രുവരി നാലു മുതല്‍ യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍വന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണിത്. നല്ല സ്വഭാവശുദ്ധിയുള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കൂ എന്നതാണ് പുതിയ വ്യവസ്ഥ. നിലവില്‍ ജോലി ചെയ്യുന്നവരെ ഈ നിയമം ബാധിക്കില്ല. ഫെബ്രുവരി നാലു മുതല്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും ഈ നിബന്ധന ബാധകമാവുക.

passport

ഇതനുസരിച്ച് ജന്മനാട്ടില്‍ നിന്നോ കഴിഞ്ഞ അഞ്ചു വര്‍ഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടെ നിന്നോ ഉള്ള സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് അധികൃതര്‍ക്കു മുമ്പാകെ ഹാജരാക്കേണ്ടത്. അതത് നാടുകളിലെ യുഎഇ നയതന്ത്ര കാര്യാലയം വഴി ഈ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കും. വിദേശകാര്യങ്ങള്‍ക്കും അന്താരാഷ്ട്ര സഹകരണങ്ങള്‍ക്കുമായുള്ള യു.എ.ഇ മന്ത്രാലയവും സാക്ഷ്യപത്രത്തിന്റെ സാധുത പരിശോധിക്കും.

ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഇത് ആവശ്യമുള്ളൂവെന്നും അവരുടെ ബന്ധുക്കളോ സന്ദര്‍ശക-ടൂറിസ്റ്റ് വിസകളില്‍ വരുന്നവരോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ ഭരണകൂടം ഇത്തരമരു നയം രൂപീകരിച്ചിരിക്കുന്നതെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഉന്നതാധികാര സമിതി അറിയിച്ചു. പുതിയ നിയമം നടപ്പിലാവുന്നതോടെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്കും യു.എ.ഇയില്‍ ജോലി കിട്ടുക പ്രയാസമാവും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
good conduct certificate mandatory for uae work visa

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്