ജോലിക്ക് സൗദിയില്‍ പോകുന്നവരറിയാന്‍..! ഫോണിലെ അശ്ലീലം..തകിട്..കറുത്ത ചരട്..ഒന്നും അരുത് !

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സൗദി അറേബ്യയില്‍ ജോലി ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള നിര്‍ദേശങ്ങളുടെ പരിഷ്‌കരിച്ച രൂപമാണ് സര്‍ക്കാരിപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഉള്ള സൗദി പോലൊരു രാജ്യത്ത് നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും യാത്രയില്‍ കൂടെ കരുതരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അശ്ലീലദൃശ്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

എംഎല്‍എ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന്...!! ഇരയായത് കന്യാസ്ത്രീയാവാന്‍ പോയ പെണ്‍കുട്ടി!

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

saudi arabia

ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങള്‍ക്ക് നിരോധനമുള്ള രാജ്യമായതിനാല്‍ ഏലസ്, കറുത്ത ചരട് എന്നിവ കൊണ്ടുപോവുകയോ ധരിക്കുകയോ ചെയ്യരുത്. വിലക്കുള്ള സാധനങ്ങള്‍ വേറെയുമുണ്ട്. മയക്ക് മരുന്ന്, പന്നിയിറച്ചി അടങ്ങിയ ആഹാരം, പാന്‍മസാല, ഇസ്ലാം ഇതര മതങ്ങളുടെ ഗ്രന്ഥങ്ങള്‍ എന്നിവയും സൗദിയിലേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. സൗദിയിലേക്ക് പോകുന്ന തൊഴിലാളികളെ അവിടുത്തെ നിയമം, തൊഴില്‍ കരാര്‍ എന്നിവയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഈ പുതുക്കിയ നിര്‍ദേശങ്ങള്‍.

English summary
Government's new advisory for job seekers in Saudi Arabia.
Please Wait while comments are loading...