കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രം

മിച്ചം വരുന്ന 100 ടണ്‍ പാലും പാല്‍ ഉത്പന്നങ്ങളും കയറ്റി അയക്കാനാണ് തീരുമാനം. ഉപരോധം ചുമത്തിയത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: അയല്‍രാജ്യങ്ങളുടെ ഉപരോധത്തില്‍ ഖത്തറിലെ സാധാരണക്കാര്‍ക്ക് ഒരു പക്ഷേ കൂടുതല്‍ പ്രതിസന്ധിയായത് പാലുല്‍പ്പന്നങ്ങളുടെ കാര്യത്തിലായിരിക്കും. സൗദിയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള പാലുല്‍പ്പന്നങ്ങളുടെ വരവ് നിലച്ചതായിരുന്നു പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ ചില ശ്രമങ്ങള്‍ ഉപരോധം ചുമത്തിയ നാളുകളില്‍ തന്നെ ഖത്തര്‍ ഭരണകൂടം നടത്തിയിരുന്നു. പക്ഷേ, ഇനി നടത്താന്‍ പോകുന്നതാണ് ഉഗ്രന്‍ നീക്കം. 20000 പശുക്കളെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഖത്തറിന്റെ കര, വ്യോമ, നാവിക പാതകള്‍ ഉപരോധിച്ചതോടെയാണ് ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ ഭരണകൂടം ആലോചിച്ചത്. ഇനി ഖത്തറില്‍ നടക്കാന്‍ പോകുന്നത് ക്ഷീര വിപ്ലവമാണ്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പുറത്തുവിട്ടു...

പാല്‍ സുലഭമാകും

പാല്‍ സുലഭമാകും

ഖത്തര്‍ വിപണികളില്‍ ആവശ്യത്തിലധികം പാല്‍ ഉടന്‍ എത്തുമെന്നാണ് വിവരം. റമദാന്‍ മാസമാകുമ്പോഴേക്കും പാല്‍ സുലഭമാകും. ഇതിന് വേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ബലദ്‌ന ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഅ്തസ് അല്‍ ഖയ്യാത്ത് പറഞ്ഞു. സൗദിയും യുഎഇയും ബഹ്‌റൈനും ചുമത്തിയ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പാല്‍ വിപണി സജീവമാക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നത്. പാലും പാല്‍ ഉത്പന്നങ്ങളും പ്രതിദിനം 500 ടണ്‍ ലഭ്യമാക്കുന്നതിനാണ് തീരുമാനം. ഈ ലക്ഷ്യത്തോടെയാണ് എല്ലാ സജീകരണങ്ങളും ഒരുക്കുന്നത്. ഖത്തര്‍ വിപണിയില്‍ വേണ്ടത് പ്രതിദിനം 400 ടണ്‍ പാല്‍ ഉത്പന്നങ്ങളാണ്. എന്നാല്‍ 500 ടണ്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. അതായത് 100 മിച്ചം പിടിക്കാനാണ് ശ്രമം.

കയറ്റുമതിയും ലക്ഷ്യം

കയറ്റുമതിയും ലക്ഷ്യം

മിച്ചം വരുന്ന 100 ടണ്‍ പാലും പാല്‍ ഉത്പന്നങ്ങളും കയറ്റി അയക്കാനാണ് തീരുമാനം. ഉപരോധം ചുമത്തിയത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. ആ മാസം തന്നെ ഖത്തറിലേക്ക് വിദേശത്ത് നിന്ന് പാല്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങി. പ്രധാനമായും എത്തിയത് തുര്‍ക്കിയില്‍ നിന്നാണ്. അത് മതിയാകാത്ത സാഹചര്യമുണ്ട്. മാത്രമല്ല, സ്വന്തമായി പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഭരണകൂടം തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ 4000 പശുക്കളെ വിദേശത്ത് നിന്ന് ഇറക്കിയത്. ബുഡാപെസ്റ്റില്‍ നിന്നാണ് പശുക്കളെ ഇറക്കിയത്. പിന്നീട് അമേരിക്കയില്‍ നിന്നും പശുക്കളെ ഇറക്കുമതി ചെയ്തു. ഇനിയും പശുക്കളെ ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് കടല്‍മാര്‍ഗം 3200 പശുക്കള്‍ ഉടന്‍ എത്തും.

20000 പശുക്കളെ്ത്തും

20000 പശുക്കളെ്ത്തും

തദ്ദേശീയമായി തന്നെ പാല്‍ ഉല്‍പ്പാദിപ്പിക്കുക, പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും കാര്യത്തില്‍ സ്വയം പര്യാപ്തത നേടുക എന്നീ ലക്ഷ്യമാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. അതിന്റെ ഭാഗമായിട്ടാണ് പശുക്കളെ ഇറക്കാന്‍ തീരുമാനിച്ചത്. 20000 പശുക്കളെയാണ് ഇറക്കാന്‍ പദ്ധിതി. ഘട്ടങ്ങളായിട്ടാകും ഇത്രയും പശുക്കളെ ഇറക്കുക. അതിന്റെ ഭാഗമാണ് ഇപ്പോള്‍ എത്തുന്ന 3200 പശുക്കള്‍. സൗദി അറേബ്യയില്‍ നിന്നായിരുന്നു ഉപരോധത്തിന് മുമ്പ് വരെ ഖത്തര്‍ പാല്‍ കൂടുതല്‍ ഇറക്കിയിരുന്നത്. ഓരോ ദിവസവും 400 ടണ്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും സൗദിയില്‍ നിന്ന് ഇറക്കിയിരുന്നു. എന്നാല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് കൂടുതല്‍ പാല്‍ ഉല്‍പ്പാദനം നടത്തി അധികം വരുന്നത് കയറ്റി അയക്കുമെന്ന് അല്‍ ഖയ്യാത്ത് പറഞ്ഞു.

ഫാം റെഡി, പശുക്കള്‍ എത്തിയാല്‍ മതി

ഫാം റെഡി, പശുക്കള്‍ എത്തിയാല്‍ മതി

20000ല്‍ അധികം പശുക്കളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം ഫാം തയ്യാറായി കഴിഞ്ഞുവെന്ന് ബലദ്‌ന സിഇഒ പീറ്റര്‍ വെല്‍റ്റവ്‌റിഡന്‍ പറഞ്ഞു. ഖത്തറിലെ അന്തരീക്ഷത്തിന് അനിയോജ്യമായ നിലയിലാണ് ഫാം ഒരുക്കിയിട്ടുള്ളത്. പുതിയ പശുക്കളുടെ സംഘമെത്തുന്നതോടെ അധികം വൈകാതെ തന്നെ 200 ടണ്‍ പാല്‍ ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞാല്‍ ഇനിയും പശുക്കളെ ഇറക്കും. 2019ലായിരിക്കും 20000 പശുക്കള്‍ പൂര്‍ത്തിയാകുക. അതോടെ ഖത്തര്‍ നേരിടുന്ന പ്രതിസന്ധി തീരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മെയില്‍ 3000 പശുക്കള്‍ എത്തും. വരുന്ന നവംബറില്‍ അത്രതന്നെ പശുക്കളെ കൊണ്ടുവരും. നേരത്തെ 4000 പശുക്കള്‍ എത്തിയിട്ടുണ്ട്. 2019 പകുതിയോടെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്ന് പീറ്റര്‍ പറഞ്ഞു.

തുര്‍ക്കിയുടെ സംഭാവന

തുര്‍ക്കിയുടെ സംഭാവന

തുര്‍ക്കിയുടെ സഹായത്തോടെയാണ് ഖത്തര്‍ ക്ഷീര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഫാം നിര്‍മിക്കുന്നതിലും ബന്ധപ്പെട്ട നിര്‍ദേശം നല്‍കുന്നതിനും ഖത്തറിനെ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട് തുര്‍ക്കിയില്‍ നിന്നെത്തിയ വിദഗ്ധര്‍. ബലദ്‌ന ഫാം സന്ദര്‍ശിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇവിടെ ഒരു മൃഗശാല, വലിയ പാര്‍ക്ക്, റസ്റ്റോറന്റ് എന്നിവയും ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ഉപരോധം തുടങ്ങിയ ഘട്ടത്തില്‍ തന്നെ തുര്‍ക്കിയാണ് ഖത്തറിന്റെ സഹായത്തിന് എത്തിയിരുന്നത്. തുര്‍ക്കിയില്‍ നിന്നാണ് ഇപ്പോള്‍ ഖത്തറിലേക്ക് എത്തുന്ന അവശ്യവസ്തുക്കളില്‍ ഭൂരിഭാഗവും. ഖത്തറിന് സര്‍വ പിന്തുണയും നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചിരുന്നു. നിര്‍മാണ സാമഗ്രികളും തുര്‍ക്കിയില്‍ നിന്ന് എത്തിക്കാന്‍ ഭരണകൂടം ശ്രമം തുടങ്ങിയിരുന്നു.

ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണംഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം

മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍

English summary
Qatar will have enough milk by Ramadan: Baladna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X