കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശരണര്‍ക്ക് സഹായ ഹസ്തവുമായി ഹാബിറ്റാറ്റ് സ്‌കൂള്‍ ഗ്രൂപ്പ്‌

Google Oneindia Malayalam News

അജ്മാന്‍: ഭക്ഷണമോ മരുന്നോ വിദ്യഭ്യാസമോ കിട്ടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഹാബിറ്റാറ്റ് സ്‌കൂള്‍ ഗ്രൂപ്പ് ''ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പ്'' എന്ന പേരില്‍ വാര്‍ഷിക സഹായ പദ്ധതി അവതരിപ്പിക്കുന്നു. സാമ്പത്തികമായി ദരിദ്രരും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരുമായവര്‍ക്ക് പത്തുലക്ഷം ഇന്ത്യന്‍ രൂപവരെ സഹായം നല്‍കാനും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ (അജ്മാന്‍ & ഉമ്മുല്‍ഖൈ്വന്‍) ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാനേജ്‌മെന്റംഗങ്ങളും ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് പദ്ധതി.

ജാതിമത ഭേദമന്യേ പ്രാദേശികമായി സാമൂഹികകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മികച്ച സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം കോഴിക്കോട് ജില്ലയിലെ ദയാപുരം വിദ്യാഭ്യാസസാംസ്‌ക്കാരിക കേന്ദ്രവുമായി ചേര്‍ന്ന് ആഗസ്റ്റ് ഒന്നിനു നടക്കും.

habitat-for-humanity-1

പദ്ധതിയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ സഖര്‍ അല്‍ നുഐമിയും മാനേജിംഗ് ഡയറക്ടര്‍ ഷംസുസമാനും ചേര്‍ന്ന സ്‌കൂള്‍ ഗവേണിംഗ് ബോഡിയാണ്. അധ്യായനമെന്നാല്‍ വെറുതെ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കഷ്ടപ്പെടുന്നവരോടുള്ള അലിവ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. ഇതിനുള്ള ഏറ്റവും നല്ല വഴി കുട്ടികളെയും അധ്യാപകരെയും

ഉള്‍പ്പെടുത്തിക്കൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. മിഡില്‍ ഈസ്റ്റിലെ പ്രവാസി സ്‌കൂളുകള്‍ക്ക് നാട്ടിലെ ഒരുപാടു പേരുടെ കഷ്ടപ്പാടില്‍ സഹായമാകാന്‍ കഴിയും. ഗള്‍ഫിലെ കുട്ടികള്‍ക്ക് നാട്ടിലെ പ്രശ്‌നങ്ങളെ മനസ്സിലാക്കാനുള്ള ഒരു അവസരവും ഈ പരിപാടി നല്‍കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ ഹാബിറ്റാറ്റ് അക്കാദമിക് ഡയറക്ടര്‍ സി.ടി. ആദില്‍ വ്യക്തമാക്കി.

English summary
Habitat school group helping by providing education, food etc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X