Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യതാനുഷ്ഠാനം മനുഷ്യ നന്മയ്ക്ക് ഹനീഫ് സ്വലാഹി

ദുബായ്: വിശുദ്ധ റമദാനില്‍ മനുഷ്യര്‍ക്ക് ദൈവം നിര്‍ബന്ധമാക്കിയ വ്രതം മനുഷ്യനെ പട്ടിണിക്കിട്ട് പീഢിപ്പിക്കലല്ല മറിച്ച് അവന്റെ ശരീരത്തെയും മനസ്സിനെയും സ്പുടം ചെയ്ത് ദൈവം മനുഷ്യര്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയാണെന്ന് മൗലവി ഹനീഫ് സ്വലാഹി പുലാമന്തോള്‍ ഓര്‍മ്മിപ്പിച്ചു. അല്‍മനാര്‍ സെന്റര്‍ അല്‍ബറാഹ യൂണിറ്റ് സംഘടിപ്പിച്ച റമദാനിനെ വരവേല്‍ക്കാന്‍ എന്ന പരിപാടിയില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമാസത്തെ വ്രതത്തിലൂടെ നമ്മുടെ ഇഛകളെ നിയന്ത്രിക്കാന്‍ നാം പഠിക്കുന്നു.

അതിലൂടെ തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുവാനും പുണ്യങ്ങളിലൂടെ ലോക രക്ഷിതാവിലേക്ക് അടുക്കുവാനും നമുക്ക് കഴിയും. പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. ഒരു മനുഷ്യന്‍ ചെയ്യുന്ന ഓരോ പുണ്യകര്‍മ്മങ്ങള്‍ക്കും 700 ഇരട്ടി പ്രതിഫലമാണ് റമദാനില്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

swalahispeaksatalmanaralbaraha2

അതിനാല്‍ നിര്‍ബന്ധമായ 5 നേരത്തെ നമസ്‌കാരത്തിന് പുറമെ സുന്നത്ത് നമസ്‌കാരങ്ങള്‍ അതികരിപ്പിക്കുവാന്‍ നാം ശ്രമിക്കണം. സകാത്തിനുപുറമെ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും അതോടൊപ്പം അനാഥകള്‍, അഗതികള്‍, വിധവകള്‍, ദരിദ്രര്‍, പാര്‍ശ്വല്‍കരിക്കപ്പെട്ടവര്‍ എന്നിവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും നാം ശ്രമിക്കണം. കേവലം ഭക്ഷണം ഉപേക്ഷിക്കലല്ല മറിച്ച് നമ്മുടെ സംസാരം, കാഴ്ച, കേള്‍വി ചിന്ത എന്നിവക്കുള്ള നിയന്ത്രണവും കൂടിയാണ് വ്രതം.

പാപമോചനത്തിന്റെ മാസമാണ് റമദാന്‍. ജീവിതത്തില്‍ ഒരു റമദാന്‍ വ്രതത്തിന് ശേഷം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടില്ലെങ്കില്‍ അവന്‍ നഷ്ടക്കാരുടെ കൂട്ടിത്തിലാണെന്ന് മുഹമ്മദ് നബി പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് നമ്മുടെ ഈ വര്‍ഷത്തെ റമദാന്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അല്‍മനാര്‍ അര്‍ബറാ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുന്നസീര്‍ നന്ദി പറഞ്ഞു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+