Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മന്‍: മുടി മുറിച്ചും,തല്ലിയും ജോലിക്കാരിയെ പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍

അജ്മന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിയ്‌ക്കെത്തുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെപ്പറ്റി ഒട്ടേറെ റിപ്പോര്‍ട്ടുകളാണ് പുറത്തി വരുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഗദ്ദാമകളുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അജ്മനില്‍ കഴിഞ്ഞ ദിവസം തൊഴിലുടമയായ സ്ത്രീ അറസ്റ്റിലായതോടെയാണ് വീട്ടുജോലിക്കാരി നേരിട്ട് പീഡനങ്ങളുടെ കഥ പുറത്തറിയുന്നത്.

എത്തിയോപ്യക്കാരിയ ഹെദ്ജ ഉസ്മാന്‍ (22) വീട്ടുജോലിയ്ക്കായാണ് അജ്മനില്‍ എത്തുന്നത്. കസഖിലാണ് ഇവരുടെ തൊഴിലുടമ. ഇവരുടെ വീട്ടില്‍ അടുക്കളപ്പണിയ്ക്കായാണ് ഹെദ്ജയെ എത്തിച്ചത്. എന്നാല്‍ അതിക്രൂരമായ പീഡനങ്ങളാണ് ഉടമയില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത്.

Crime

രണ്ട് വര്‍ഷത്തിലധികമായി ഇവര്‍ വീട്ടുജോലിയ്‌ക്കെത്തിയിട്ട്. പലപ്പോഴും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇവയൊക്കെ പുറം ലോകം അറിഞ്ഞതെന്ന് മാത്രം. കാറിന്‍രെ താക്കോല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ഒടുവിലത്തെ പീഡനം.

മോഷ്ടിച്ചിട്ടില്ലെന്ന് പലതവണ പറഞ്ഞെങ്കിലും ഉടമസ്ഥ പെണ്‍കുട്ടിയെ തല്ലി ചതച്ചു. പട്ടിണിയ്ക്കിട്ടു. ഇതിനിടെ ഒരു നാട്ടുകാരി വഴി എത്തിയോപ്യന്‍ കോണ്‍സുലേറ്റുമായി പെണ്‍കുട്ടി ബന്ധപ്പെട്ടു. പീഡനകഥ പറഞ്ഞു. കോണ്‍സുലേറ്റ് നിയമനടപടിയ്ക്ക് ഒരുങ്ങുമെന്ന് ഉറപ്പായതോടെ ജോലിക്കാരിയെ നാട്ടിലേയ്ക്ക കടത്താന്‍ ശ്രമമായി. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചു.

പട്ടിണിക്കോലമായിരുന്നു പെണ്‍കുട്ടി അപ്പോള്‍. കുറച്ച് ദിവസം മുന്‍പ് എന്തോ ചെറിയ കുറ്റം ആരോപിച്ച് ഇവരുടെ തലമുടി മുഴുവന്‍ ഉടമസ്ഥ മുറിച്ചുമാറ്റിയിരുന്നു. കോണ്‍സുലേറ്റ് സ്‌പോണ്‍സര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. കേസിന്റെ ആവശ്യങ്ങള്‍ക്കും മര്രുമായി കോണ്‍സുലേറ്റ് തന്നെ പെണ്‍കുട്ടിയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+