കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധങ്ങള്‍ തകര്‍ക്കുന്നു; വാട്‌സ് ആപ്പ് ബ്ലൂടിക്ക് മാറ്റാന്‍ കഴിയുമെന്ന് കമ്പനി

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മെസേജ് കണ്ടിട്ടും കണ്ടില്ലെന്ന് കള്ളം പറഞ്ഞു ശീലിച്ചവര്‍ക്ക് തിരിച്ചടിയായി കൊണ്ടുവന്ന ബ്ലൂ ടിക്ക് സംവിധാനം ഒഴിവാക്കാന്‍ വാട്‌സ് ആപ്പ് സെറ്റിംഗ്‌സില്‍ മാറ്റംവരുത്തി. ബ്ലൂടിക്ക് സംവിധാനം ബന്ധങ്ങള്‍ തകര്‍ക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് ഇഷ്ടമില്ലാത്തവര്‍ക്ക് ബ്ലൂ ടിക്ക് ഒഴിവാക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്.

്ബ്ലൂ ടിക്ക് ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യമാണിത്. വാട്‌സ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം settings > accounts > privacy > read receipts ല്‍ ചെന്നശേഷം read receipts ഡിസേബിള്‍ ചെയ്താല്‍ മതിയാകും. ഇതോടെ നമ്മുടെ ഫോണിലേക്ക് വരുന്ന സന്ദേശങ്ങള്‍ വായിച്ചു കഴിഞ്ഞോ എന്നത് സന്ദേശമയച്ചയാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. അതേഅവസരത്തില്‍, നമ്മള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന മെസേജ് കണ്ടുകഴിഞ്ഞോ എന്ന് നമുക്കും മനസിലാക്കാന്‍ കഴിയില്ല. എന്നാല്‍ ഗ്രൂപ്പുകളില്‍ ബ്ലൂ ടിക്ക് പഴയപടിതന്നെ തുടരും.

whatsapp

ബ്ലൂ ടിക്ക് വന്നതോടെ പല സൗഹൃദങ്ങളും പ്രണയങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പലപ്പോഴും മെസേജ് കണ്ടില്ലെന്ന് കള്ളം പറയുന്നവരെല്ലാം ബ്ലൂ ടിക്ക് വന്നതോടെ കുഴപ്പത്തിലായി. സന്ദേശം കണ്ടിട്ടും മറുപടി അയക്കാതിരുന്നവരുടെ ബന്ധങ്ങള്‍ ഒഴിവാകുകയും ചെയ്തു. ഇതോടെയാണ് അധികൃതര്‍ക്ക് പരാതി പ്രവാഹമുണ്ടായത്.

നേരത്തെ, മെസേജ് അയച്ചു കഴിഞ്ഞാലും അവിടെ കിട്ടിക്കഴിഞ്ഞാലും രണ്ടു തരത്തിലുള്ള ടിക്കുകളാണ് ഉണ്ടായിരുന്നത്. ഒരു ടിക്ക് മാത്രമാണെങ്കില്‍ അയച്ചതായും രണ്ടു ടിക്ക് ആണെങ്കില്‍ മെസേജ് ലഭിച്ചതായും സൂചിപ്പിക്കുന്നു. ഇതിനിടയിലേക്കായിരുന്നു മെസേജ് തുറന്നുകഴിഞ്ഞാല്‍ തെളിവു നല്‍കുന്ന ബ്ലൂ ടിക്കിന്റെ വരവ്. പരാതി പരിഹരിക്കാന്‍ പുതിയ മാര്‍ഗം അവലംബിച്ചതോടെ പരാതിക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

English summary
How to remove the 'blue ticks' in Whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X