സൗദിയില്‍ ഇനി ഭീതിയുടെ ദിനങ്ങൾ; അനധികൃത കുടിയേറ്റക്കാർ കുടുങ്ങും, ശക്തമായ നടപടി!

  • By: Akshay
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്‍ന്നും മതിയായ രേഖകളില്ലാതെയും മറ്റും കഴിയുന്ന ലക്ഷക്കണക്കിന് വിദേശികളെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങള്‍. അനധികൃത താമസക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

നാലു മാസം നീണ്ട മുന്നറിയിപ്പുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമൊടുവില്‍ അനധികൃതമായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് രാജ്യംവിട്ടുപോവാന്‍ ഭരണകൂടം നല്‍കിയ പൊതുമാപ്പ് കാലാവധി ജൂലൈയില്‍ അവസാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും മൊബൈല്‍ സന്ദേശങ്ങളായും പോലിസ് വ്യാപകമായി നല്‍കിയിരുന്നവെങ്കിലും ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരില്‍ ആറു ലക്ഷം പേര്‍ മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടതെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

അനിശ്ചിതകാലം ജയിലിൽ

അനിശ്ചിതകാലം ജയിലിൽ

വരുംദിനങ്ങളില്‍ വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്ന പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന അനധികൃത താമസക്കാരെ നിശ്ചിതകാലം ജയിലിലടയ്ക്കാനും അതിനു ശേഷം പിഴ ഈടാക്കി നാടുകടത്താനുമാണ് തീരുമാനമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിയമവിരുദ്ധമായി തങ്ങുന്നവർ

നിയമവിരുദ്ധമായി തങ്ങുന്നവർ

ആയിരക്കണക്കിന് ഇന്ത്യക്കാരും നിയമവിരുദ്ധമായി സൗദിയില്‍ തങ്ങുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവരില്‍ പലരും തങ്ങളുടെ താമസസ്ഥലം വിട്ട് പുറത്തിറങ്ങാതെയാണ് കഴിയുന്നത്.

മറ്റ് മാർഗങ്ങളില്ല

മറ്റ് മാർഗങ്ങളില്ല

പോലിസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് കിഴക്കന്‍ റിയാദിലെ ഒറ്റപ്പെട്ട ലേബര്‍ ക്യാംപില്‍ രോഖകളില്ലാതെ കഴിയുന്ന 28കാരനായ ഇന്ത്യന്‍ തൊഴിലാളി ആസിഫ് ആലം പറയുന്നു.

കമ്പനി അധികൃതർ

കമ്പനി അധികൃതർ

കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുള്ള കുഴപ്പങ്ങള്‍ കാരണം രാജ്യത്ത് കുടുങ്ങിപ്പോയ നിരവധി പേരുണ്ടെന്നാണ് കണക്ക്.

12 ദശലക്ഷം വിദേശികൾ

12 ദശലക്ഷം വിദേശികൾ

ഈയിടെയുണ്ടായ സാമ്പത്തികമാന്ദ്യം കാരണം പൂട്ടിപ്പോയ പല കമ്പനികളിലെയും ആയിരക്കണക്കിന് തൊഴിലാളികള്‍ ശമ്പളമോ ആവശ്യമായ യാത്രാരേഖകളോ ലഭിക്കാതെ കുടുങ്ങിക്കഴിയുന്നുണ്ടിവിടെ.
സൗദിയിലെ 32 ദശലക്ഷം ജനങ്ങളില്‍ 12 ദശലക്ഷം പേര്‍ വിദേശികളാണെന്നാണ് കണക്ക്.

തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർ

തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർ

അനധികൃത താമസക്കാരില്‍ പലരും നിര്‍മാണത്തൊഴിലാളികളോ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരോ സ്വന്തം രീതിയില്‍ എന്തെങ്കിലും പരിപാടികളുമായി കഴിഞ്ഞുകൂടുന്നവരോ ആണ്. ഇവരെയാണ് നടപടികള്‍ കര്‍ശനമാക്കാനുള്ള അധികൃതരുടെ തീരുമാനം ബാധിക്കുക.

English summary
‘Illegals’ await Saudi crackdown
Please Wait while comments are loading...