അബുദാബി നറുക്കെടുപ്പില്‍ 20 കോടി സമ്മാനം; വിശ്വസിക്കാനാവാതെ ഹരികൃഷ്ണന്‍

  • Posted By:
Subscribe to Oneindia Malayalam
cmsvideo
അബുദാബി നറുക്കെടുപ്പിൽ 20 കോടിയുടെ സമ്മാനം | ഇനിയും വിശ്വസിക്കാനാവാതെ പ്രവാസി

ദുബയ്: ഡിസംബറിലെ അബുദബി ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ ഭാഗ്യം തേടിയെത്തിയത് ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ വി നായരെ. 20 കോടിയിലേറെ രൂപയാണ് (12 ദശലക്ഷം ദിര്‍ഹം) നറുക്കെടുപ്പില്‍ ഈ 42കാരന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സ്വപ്‌നസമാനമായ ഈ നേട്ടം തുടക്കത്തില്‍ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹജ്ജ്: ഇന്ത്യയും സൗദിയും കരാറൊപ്പിട്ടു; കപ്പല്‍വഴി തീര്‍ഥാടനത്തിന് അനുമതി

ദുബയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഹരികൃഷ്ണന് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയെടുത്ത 086828 ടിക്കറ്റാണ് ഭാഗ്യംകൊണ്ടുവന്നത്. 2002 മുതല്‍ യുഎഇയിലുള്ള ഇദ്ദേഹം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആദ്യമായി ടിക്കറ്റ് എടുത്തത്. പിന്നീട് നവംബറില്‍. ഡിസംബര്‍ രണ്ടാം വാരത്തിലെടുത്ത മൂന്നാമത്തെ ടിക്കറ്റ് ശരിക്കും ഭാഗ്യ ടിക്കറ്റായി മാറുകയായിരുന്നു.

abudabi

ഓഫീസ് ഡ്യൂട്ടിക്കിടയില്‍ ഫിലിപ്പിനോ യുവതിയാണ് നറുക്കെടുപ്പ് വിജയവാര്‍ത്ത ആദ്യമായി അറിയിച്ചത്. അത് വിശ്വസിക്കാന്‍ തോന്നിയില്ല. ആരെങ്കിലും പറ്റിക്കുകയായിരിക്കുമെന്ന് കരുതി. പിന്നീട് ലാന്‍ഡ് ലൈനില്‍ നിന്ന് മറ്റൊരു വിളി കൂടി വന്നു. വിഷയം ഇതുതന്നെ. ഉടനെ ഭാര്യ നിഷയെ വിളിച്ച് കാര്യം പറഞ്ഞു. ചേട്ടനെ ആരോ പറ്റിക്കുകയായിരുന്നുവെന്നായിരുന്നു ഭാര്യയുടെ ആദ്യമറുപടി. ഡ്യൂട്ടിഫ്രീ സൈറ്റില്‍ പോയില്‍ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ സമ്മാനാര്‍ഹമായത് തന്റെ നമ്പര്‍. സത്യം അതായിരുന്നിട്ടും വിശ്വസിക്കാന്‍ ഏറെ പാടുപെട്ടതായി അദ്ദേഹം പറഞ്ഞു.

harikrishnn

മകന്‍ കരന്റെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് ജീവിതം, വീട്ടിലെ അമ്മയും കുടംബക്കാരും, ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ക്കായി പണം കരുതിവയ്ക്കാനാണ് ഹരികൃഷ്ണന്റെ തീരുമാനം. എന്നാല്‍ ലോകം ചുറ്റിക്കാണാന്‍ ഏറെ ഇഷ്ടമുള്ള തനിക്ക് അതിനുള്ള വര്‍ഷമാണിതെന്നും അദ്ദേഹം പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം ഏറെ ഇഷ്ടമുള്ള കാര്യമാണ്. പണത്തില്‍ ഒരു ഭാഗം അതിനായി മാറ്റിവയ്ക്കണം. ഏതായാലും തനിക്ക് ഭാഗ്യം തന്നെ ദുബയ് നഗരത്തെ പെട്ടെന്ന് ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് ഹരികൃഷ്ണന്‍.

English summary
indian expat wins dh12 million in abudhabi raffle

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്