ഹജ്ജ്: ഇന്ത്യയും സൗദിയും കരാറൊപ്പിട്ടു; കപ്പല്‍വഴി തീര്‍ഥാടനത്തിന് അനുമതി

  • Posted By:
Subscribe to Oneindia Malayalam

മക്ക: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു. മക്കയില്‍ നടന്ന ചടങ്ങില്‍ സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബെന്‍തനും കേന്ദ്ര മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ്വിയുമാണ് കരാറില്‍ ഒപ്പുവച്ചത്.

യുദ്ധവിമാനം തകര്‍ന്നുവീണതെന്ന് സൗദി സഖ്യം; വെടിവച്ചിട്ടതെന്ന് ഹൂത്തികള്‍, പൈലറ്റുമാര്‍ രക്ഷപ്പെട്ടു

സൗദി ഭരണാധികാരികള്‍ക്ക് പ്രശംസ

സൗദി ഭരണാധികാരികള്‍ക്ക് പ്രശംസ

ഹജ്ജ് തീര്‍ഥാടനം സുഗഗമാക്കുന്നതില്‍ ആധുനിക സാങ്കേതിക ഉപയോഗിച്ച ഫലപ്രദമായ പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ ഹാജിമാരോട് കാണിക്കുന്ന പ്രത്യേക പരിഗണനയിലും അവര്‍ക്ക് നല്‍കുന്ന മുന്തിയ സൗകര്യങ്ങളിലും സൗദി രാജാവിനും കിരീടാവകാശിക്കും പ്രതിരോധ മന്ത്രിക്കും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നന്ദി അറിയിച്ചു.

കപ്പല്‍ വഴി തീര്‍ഥാടന യാത്ര

കപ്പല്‍ വഴി തീര്‍ഥാടന യാത്ര

ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര മന്ത്രി അറിയിച്ചു. ഹജ്ജ് കരാറില്‍ ഒപ്പുവച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ മുംബൈ- ജിദ്ദ ഹജ്ജ് കപ്പല്‍ സര്‍വീസിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി വിമാന കമ്പനികള്‍ക്ക് നല്‍കി വരുന്ന വന്‍ സബ്സിഡി ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് ഏതാനും മാസങ്ങളായി സൗദി അധികൃതരുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയായിരുന്നു.

കരിപ്പൂരില്‍ നിന്ന് സര്‍വീസില്ല

കരിപ്പൂരില്‍ നിന്ന് സര്‍വീസില്ല

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തണമെന്നും ഹജ്ജ് മന്ത്രി ബെന്‍തനുമായി നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതായി നഖ്‌വി പറഞ്ഞു. അതേസമയം കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസ് ഉണ്ടാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി വിശദീകരിച്ചു. ഹാജിമാര്‍ക്ക് ഇന്ത്യയിലെ ഹജ്ജ് എംബാര്‍ക്കേഷനുകളില്‍ നിന്ന്് താത്പര്യമുള്ള തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും.

45ന് മുകളിലുള്ളവര്‍ക്ക് ആണ്‍തുണ വേണ്ട

45ന് മുകളിലുള്ളവര്‍ക്ക് ആണ്‍തുണ വേണ്ട

45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ഇത്തവണ സഊദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 1,300 വനിതകള്‍ക്ക് ഇത്തവണ ഇന്ത്യയില്‍ നിന്നും മഹ്റം ഇല്ലാതെ ഹജ്ജിനെത്താന്‍ കഴിയും. ആഗസ്ത് പത്തൊമ്പതിനാണ് ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുക.

ഇത്തവണ 1.7 ലക്ഷം ഹാജിമാര്‍

ഇത്തവണ 1.7 ലക്ഷം ഹാജിമാര്‍

കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം നിലവില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ ഹജ്ജാണ് ഈ വര്‍ഷത്തേതെന്ന സവിശേഷതയുണ്ട്. പുതിയ ഹജ്ജ് നയപ്രകാരം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ക്വാട്ട അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 170,000 പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി പോവുന്നത്. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ ഓഫിസില്‍ വെച്ചു നടന്ന ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്.കെ മിശ്ര, കേന്ദ്ര കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്സൂദ് അഹമ്മദ് ഖാന്‍, ഹജ്ജിന്റെ ചുമതല വഹിക്കുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് തുടങ്ങിയവരും പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
benten signs haj accord with indian minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്