പ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറിയടിച്ചു; ഇത്തവണ അടിച്ചത് ഒന്‍പത് കോടി രൂപ

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: ചൊവ്വാഴ്ച നടന്ന അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി കോടീശ്വരനായി. ഏകദേശം ഒന്‍പത് കോടി രൂപ (50 ലക്ഷം ദിര്‍ഹം)യാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാളെയാണ് കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത്. ഇദ്ദേഹത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.

സന്നദ്ധസേവനത്തിന്റെ സന്ദേശം നല്‍കാന്‍ കടലില്‍ ചാടി മാലിന്യം വാരി ദുബായ് കിരീടാവകാശി

ദേവാനന്ദന്‍ നവംബര്‍ മാസത്തിലെടുത്ത 186 സീരീസിലെ 085303 നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. ഓരോ മാസവും നറുക്കെടുത്ത ബിഗ് ടിക്കറ്റ് മില്യനയര്‍ ഡ്രോയില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണെന്ന് കണക്കുകകള്‍ വ്യക്തമാക്കുന്നു. 15 നറുക്കെടുപ്പില്‍ 12 എണ്ണത്തിലും സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും മലയാളികളായിരുന്നു.

abhudhabi

1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പില്‍ ഓരോ മാസവും ജനപ്രീതി വര്‍ധിച്ചുവരികയാണ്. നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ ഏറെയും. യാത്രക്കാര്‍ക്കു പുറമെ, എയര്‍പോര്‍ട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും യാത്രയയക്കാനെത്തുന്നവരും ടിക്കറ്റെടുക്കുക പതിവാണ്. ടിക്കറ്റെടുക്കാനായി മാത്രം വിമാനത്താവളത്തിലെത്തുന്നവരുടെ എണ്ണവും കുറവല്ല. സമ്മാനത്തിന്റെ വലിപ്പമാണ് അബുദബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന് പ്രവാസികള്‍ക്കിടയില്‍ ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്.

നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടറും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An Indian expatriate has won Dh5 million in Abu Dhabi Duty Free's Big Ticket draw held on Tuesday. Devanandan Puthumanam Parampath's ticket number 085303 has won the big prize for the month of November. The Big Ticket Millionaire Draw is being held on monthly basis and has been won mostly by Indian expats. And on Tuesday, 12 of the top 15 prize winners were from India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്