സിനിമാ നിര്‍മാതാവും കുടുംബവും ദുബായില്‍ മരിച്ച നിലയില്‍
ദുബായി: മലയാള സിനിമാ നിര്‍മാതാവും കുടുംബവും ദുബായില്‍ മരിച്ച നിലയില്‍. നീലത്തമാര, മാടമ്പി, രതിനിര്‍വ്വേദം, തുടങ്ങിയ മലയാളത്തിലെ ഹിറ്റു ചിത്രങ്ങളുടെ സഹനിര്‍മാതാവായ സന്തോഷ് കുമാറിനെയും ഭാര്യ മഞ്ജുളയെയും മകള്‍ ഗൗരിയെയുമാണ് ദുബായി അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പൂട്ടി കിടക്കുകയായിരുന്നു ഫഌറ്റ്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതാവുകയും കാണാതാവുകയും ചെയ്തതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പൊലീസ് എത്തി ഫഌറ്റിന്റെ വാതില്‍ കുത്തി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുബായില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് ഗൗരി.

മൂന്ന് പേരുടെയും ശരീരത്തില്‍ കത്തികൊണ്ട് വെട്ടേറ്റിട്ടുണ്ട്. ഭാര്യയെയും മകളെയും വെട്ടിയ ശേഷം സന്തോഷ് സ്വയം വെട്ടി മരിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പെങ്കിലും മരണം സംഭവിച്ചിരിക്കാം.
വൈക്കം സ്വദേശിയായ സന്തോഷ് തൃപ്പൂണിത്തുറയിലാണ് നേരത്തെ താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ദുബായിലെത്തി ബിസ്‌നസ് ആരംഭിച്ചത്. ദുബായിലെ കരാമയില്‍ എക്‌സ്‌ക്ലൂസീവ് ജനറല്‍ ട്രേഡിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സന്തോഷിന് കുറച്ചുകാലമായി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് അറിയുന്നത്. സൗപര്‍ണിക ഫലിംസ് ഉടമയായിരുന്ന സന്തോഷ് നീലത്താമര, പ്രമാണി എന്നീ ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications