കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ഇന്റഫ്‌ളുവന്‍സ വൈറസ് സജീവം, പ്രതിരോധ കുത്തിവയ്പ്പിന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

രാജ്യത്ത് ചികിത്സയ്‌ക്കെത്തുന്ന പതിനഞ്ച് ശതമാനം പേരും ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവകുപ്പ്

  • By Sandra
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് വ്യാപകമാകുന്നതായി ആരോഗ്യമന്ത്രാലയം. വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസില്‍ നിന്ന് രക്ഷ നേടുന്നതിനായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാണ് ഡോക്ടര്‍മാര്‍ യുഎഇ നിവാസികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

പൊതുസ്ഥലങ്ങളില്‍ ശുചിത്വം പാലിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, വിറ്റാമിന്‍ സി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ അധികമായി ഒത്തുചേരുന്ന പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങിയവയാണ് ഡോക്ടര്‍മാരും ആരോഗ്യവകുപ്പും നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍. രാജ്യത്ത് ചികിത്സയ്‌ക്കെത്തുന്ന പതിനഞ്ച് ശതമാനം പേരും ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

swine-flu

അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഒരു വ്യക്തിയില്‍ രോഗം നീണ്ടുനില്‍ക്കുന്ന കാലയളവ് കുട്ടികളില്‍ ഇത് രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കും. പ്രമേഹ രോഗമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കാനുള്ള സാധ്യ കൂടുതലാണ്. രോഗം ബാധിച്ചവരില്‍ നിന്ന് അകലം പാലിക്കുന്നതും ചുമ, തുമ്മല്‍ എന്നിവ ഉണ്ടാകുമ്പോള്‍ വായ്, മൂക്ക് എന്നിവ പൊത്തി വയ്ക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും.

English summary
Influenza virous is highly active in UAE. UAE health department announced alert over the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X