കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്‌ബോളിന്റെ ആ നല്ല കാലം തിരിച്ചുവരുന്നു

Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ ആ നല്ലകാലം തിരിച്ചുവരുന്നതായി കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് സച്ചിനടക്കമുളള കായിക താരങ്ങള്‍ കേരളത്തിനു വേണ്ടി മുന്നിട്ടറങ്ങിയത് ചെറുപ്പക്കാരില്‍ ഫുട്‌ബോള്‍ മത്സരങ്ങളോടുള്ള ആവേശം കൂടുതല്‍ കരുത്ത് നേടാന്‍ കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ പുതിയ അനുകൂല സാഹചര്യം മുതലെടുത്ത് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്തുവാന്‍ ഇറാം ഗ്രൂപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും സിദ്ദീഖ് അറിയിച്ചു. ഇരുപത് വര്‍ഷത്തിനു ശേഷമാണ് കോഴിക്കോട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കളിയുടെ ആവേശം പ്രവാസികളടക്കമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സൗദിയിലെ സിഫ് ഗ്രൂപ്പ് ടൂര്‍ണമെന്റിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു. കേരളത്തിലെ താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങളുടെ കരുത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല എന്ന അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ല.

football

പകരം നല്ല മത്സരങ്ങള്‍ ലഭിക്കാത്തതും പരിശീലനത്തിനുള്ള പ്രോത്സാഹനം സ്വന്തം വീട്ടുകാരില്‍ നിന്നു പോലും ലഭിക്കാത്തതും താരങ്ങള്‍ക്ക് ഫുട്‌ബോളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനുള്ള കാരണമായി സിദ്ദീഖ് വിലയിരുത്തുന്നു. ആയിരവും രണ്ടായിരവും ചിലവഴിച്ച് മക്കള്‍ക്ക് ടാബ് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ പക്ഷെ 300 രൂപ കൊടുത്ത് കുട്ടികള്‍ക്ക് ഫുട്‌ബോള്‍ വാങ്ങിക്കൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ കുട്ടികള്‍ക്കായി വിപുലമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇറാം ഗ്രൂപ്പ് സംഘടിപ്പിക്കുകയാണ്.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ നാലിന് കോഴിക്കോട്ട് ഫൈനല്‍ അരങ്ങേറും.

English summary
Iram Group Chairman Dr. siddhique talking about ISL and football
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X