കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ വളര്‍ച്ചക്ക് പ്രവാസികളുടെ സംഭാവന നിസ്തുലം: മന്ത്രി കെ.സി ജോസഫ്‌

Google Oneindia Malayalam News

അബുദാബി: കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനും വളര്‍ച്ചക്കും പ്രവാസി മലയാളികള്‍ നല്‍കി വരുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് കേരള പ്രവാസി കാര്യ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അബുദാബി ആംഡ് ഫോഴ്‌സസ് കഌ് ഓഡിറ്റോറിയത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോള കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും കൊച്ചി മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി എന്നിവയുടെ നിര്‍മാണ പുരോഗതി ഉദാഹരിച്ച് മന്ത്രി വ്യക്തമാക്കി. യെമനില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളെ പുനരധിവസിപ്പിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിലെ വ്യവസായ സംരംഭകര്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

wmcmuniraward

ചടങ്ങില്‍ പങ്കെടുത്ത കേരള പഞ്ചായത്ത് കാര്യസാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ തന്റെ വകുപ്പ് സാമൂഹികോന്നമനത്തിനും ക്ഷേമത്തിനും നല്‍കി വരുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞു.

20ാം വാര്‍ഷികാഘോഷ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തി വരുന്ന കുടുംബ സംഗമങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ ജൂണ്‍ 6,7 തീയതികളിലും മാഞ്ചസ്റ്ററില്‍ ജൂണ്‍ 8, 14 തീയതികളിലും സമ്മേളനം സംഘടിപ്പിക്കുമെന്ന് കൗണ്‍സില്‍ ആഗോള ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ആഗോള പ്രസിഡന്റ് ജോണി കുരുവിള എന്നിവര്‍ അറിയിച്ചു.

seminarpic

അബുദാബിയില്‍ നടന്ന സംഗമത്തില്‍ ഏഷ്യാഅമേരിക്ക എകണോമിക് ഫോറം ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി. എന്‍.എം.സി ചെയര്‍മാന്‍ ഡോ. ബി.ആര്‍ ഷെട്ടി ആരോഗ്യ രംഗത്ത് ഇന്ത്യയില്‍ വളരെയേറെ നിക്ഷേപ സാധ്യതകളാണുള്ളതെന്ന് പറഞ്ഞു. മരുന്നുല്‍പാദന രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം, മുന്‍ അംബാസഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍, ലാലു സാമുവല്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, എ.വി.ആര്‍ ചൗധരി, രാജു മാത്യു, സുധീര്‍ ഷെട്ടി, ജെയിംസ് മാത്യു, സജിത് കുമാര്‍ പി.കെ, ഷാജി ബേബി ജോണ്‍, പോള്‍ ഫെര്‍ണാണ്ടസ്, ശ്രീപ്രകാശ്, ഡോ. ശ്രീധര്‍ കാവില്‍, സണ്ണി കുലത്താക്കല്‍ എന്നിവര്‍ സംസാരിച്ചു.

kcjosephluke

27 രാജ്യങ്ങളിലെ 57 പ്രവിശ്യകളില്‍ പടര്‍ന്നു പന്തലിച്ച ലോക മലയാളി സമിതിയെ പ്രതിനിധീകരിച്ച് 500ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു. രാത്രി പ്രമുഖ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തില്‍ ഗാനമേളയും പ്രാദേശിക കലാകാരന്‍മാരുടെ തനൂറ നൃത്തവും അരങ്ങേറി.

English summary
Kerala's grovth is based on Expact: Minister K C Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X