കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ സ്ത്രീയും പുരുഷനും അടുക്കരുതെന്നോ? ഇങ്ങനെ വന്നാല്‍ വിസയുമില്ല ജോലിയുമില്ല...

  • By Siniya
Google Oneindia Malayalam News

കുവൈത്ത്: സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുമ്പോഴും ചില രാജ്യങ്ങള്‍ ഇത് നിഷേധിക്കുകയാണ്. ഇതിനായി നിയമം പോലും കൊണ്ടുവരുന്ന അവസ്ഥയിലാണ്. ഇതേപോലെയാണ് കുവൈത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും. പുരുഷന്‍മാര്‍ മാത്രമായുള്ള സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് മാന്‍പവര്‍ അതോററ്റി നിര്‍ദ്ദേശം. ഇതേ സമയം സ്ത്രീകള്‍ മാത്രമുള്ള സ്ഥപനങ്ങളില്‍ പുരുഷന്‍മാരും ജോലി ചെയ്യാന്‍ അനുവദിക്കില്ല എന്ന് അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എതിര്‍ ലിംഗക്കാര്‍ മൂന്ന് മാസത്തിനകം കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങള്‍ വരാതിരിക്കാന്‍ പുതിയ വിസ അനുവദിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നോക്കി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഡയരക്ടര്‍ ജനറല്‍ അഹമ്മദ് മൗസ അറിയിച്ചു.

വനിതാ ജീവനക്കാര്‍ ഇനി വേണ്ട

വനിതാ ജീവനക്കാര്‍ ഇനി വേണ്ട

പുരുഷന്‍മാര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇനി വനിതാ ജീവനക്കാര്‍ വേണ്ടയെന്ന നിലപാടിലാണിപ്പോള്‍ കുവൈത്ത്. ഇതേ പോലെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആണെങ്കില്‍ ഇവിടെ പുരുഷനും വേണ്ട.

കരാര്‍ റദ്ദാക്കണം

കരാര്‍ റദ്ദാക്കണം

സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരം കരാര്‍ മൂന്നുമാസത്തിനകം റദ്ദാക്കണമെന്നാണ് കുവൈത്ത് അതോററ്റിയുടെ നിര്‍ദ്ദേശം.

പുതിയ വിസ അനുവദിക്കുന്നത്

പുതിയ വിസ അനുവദിക്കുന്നത്

ഇത്തരം സന്ദര്‍ഭങ്ങള്‍ വരാതിരിക്കാന്‍ പുതിയ വിസ അനുവദിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നോക്കി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഡയരക്ടര്‍ ജനറല്‍ അഹമ്മദ് മൗസ അറിയിച്ചു.

വിസ അനുവദിക്കാത്ത സ്ഥലം

വിസ അനുവദിക്കാത്ത സ്ഥലം

പുരുഷന്‍മാര്‍ മാത്രമുള്ള വ്യായാമ സ്ഥലം, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിസ അനുവദിക്കില്ല. ഇതേപോലെ സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലര്‍,ജിം, ടെക്സ്റ്റല്‍സ് തുടങ്ങയിടങ്ങളില്‍ പുരുഷന്‍മാര്‍ക്കും വിസ അനുവദിക്കില്ലെന്ന് കുവൈത്ത് അറിയിച്ചു.

നിയമം ലംഘിച്ചാല്‍

നിയമം ലംഘിച്ചാല്‍

ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് മൂന്നുമാസത്തിനകം വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് നിര്‍ത്തലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
kuwait not allow men and women work in same center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X