കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: പാര്‍ട്ട് ടൈം ജോലികള്‍ നിയമവിധേയമാക്കുന്നു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ട്ട് ടൈം ജോലികള്‍ നിയമവിധേയമാക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. തൊഴില്‍ വിസ വിതരണം മുടങ്ങിക്കടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിയ്ക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം പരിഗണിയ്ക്കുന്നത്.

തൊഴില്‍ മേഖലയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായി വിസ വിതരണം മുടങ്ങിക്കിടക്കുന്നതിനാല്‍ പല സ്ഥാപനങ്ങളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിയ്ക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാന ജോലിയ്ക്ക് പുറമെ പാര്‍ട്ട് ടൈം ജോലി കൂടി പരിഗണിയ്ക്കുമെന്ന് മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് അതോറിറ്റി പ്രഖ്യാപനം നടത്തിയത്.

Kuwait

ഇതു സംബന്ധിച്ച വിഞ്ജാപനം അധികം വൈകാതെയുണ്ടാകും. പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ മാന്‍പവര്‍ അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിയ്ക്കണം. പ്രത്യേക അപേക്ഷ ഫോമില്‍ ഇരു സ്ഥാപനങ്ങളിലെയും സ്‌പോണ്‍സര്‍മാര്‍ ഒപ്പുവെക്കുന്നതോടെ നിയമപരിരക്ഷയോടെ ജോലി ചെയ്യാന്‍ സാധിയ്ക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ട്‌ടൈം ജോലിയ്ക്ക് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍ട്ട് ടൈം ജോലിയ്ക്ക് അനുമതി നല്‍കുന്ന വിഞ്ജാപനം വൈകാതെയുണ്ടാകുമെന്നാണ് മാന്‍പവര്‍ അതോറിറ്റി പറയുന്നത്.

English summary
Kuwait:Part-time jobs to allowed soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X