സൗദിയില്‍ സംഭവിച്ചത്... സ്വന്തം രാജ്യത്തെ ഒറ്റനിമിഷം കൊണ്ട് അനാഥമാക്കി പ്രധാനമന്ത്രിയുടെ രാജി; കാരണം

Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ കഴിഞ്ഞ ദിവസം ലോകത്തെ ആകമാനം ഞെട്ടിച്ചിരുന്നു. 11 രാജകുമാരന്‍മാരാണ് ഒറ്റ ദിവസം കൊണ്ട് അഴിമതി കേസില്‍ അറസ്റ്റിലായത്. പല പ്രമുഖര്‍ക്കും സ്ഥാനചലനവും ഉണ്ടായി.

അമ്മയെ ലൈംഗികച്ചുവയോടെ സ്പര്‍ശിച്ച് അഞ്ച് വയസ്സുകാരന്‍... കാരണക്കാരന്‍ അച്ഛന്‍!! അമ്മയുടെ പരാതി

എന്നാല്‍ അതിനിടയില്‍ മറ്റൊരു സംഭവവും സൗദിയില്‍ അരങ്ങേറിയിരുന്നു. ഒരു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതും ആയ ഒരു രാജി പ്രഖ്യാപനം. അതിന് പിന്നിലും സൗദിയുടെ കരങ്ങള്‍ ഉണ്ട് എന്ന ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ട്.

ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയാണ് സൗദിയില്‍ വച്ച് രാജിപ്രഖ്യാപനം നടത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് പറഞ്ഞായിരുന്നു ആ അപ്രതീക്ഷിത രാജി.

ലെബനണ്‍ പ്രധാനമന്ത്രി

ലെബനണ്‍ പ്രധാനമന്ത്രി

ലബനണ്‍ പ്രധാന മന്ത്രി സാദ് ഹരീരി ആണ് സൗദി അറേബ്യയില്‍ വച്ച് തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ആദ്യമായിട്ടാണ് ഒരു ലബനണ്‍ പ്രധാനമന്ത്രി വിദേശ രാജ്യത്ത് വച്ച് രാജിപ്രഖ്യാപിക്കുന്നത്. രാജ്യത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് സാദ് ഹരീരിയുടെ പ്രഖ്യാപനം.

വധഭീഷണിയെന്ന്

വധഭീഷണിയെന്ന്

തനിക്ക് വധഭീഷണിയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സാദ് ഹരീരിയുടെ രാജി പ്രഖ്യാപനം. റിയാദില്‍ ഒരു ടെലിവിഷന്‍ ചാനലിനോടായിരുന്നു വെളിപ്പെടുത്തല്‍. തന്റെ രാജിക്ക് കാരണക്കാര്‍ ആരെന്നതിന്റെ സൂചനകളും നല്‍കുന്നുണ്ട് ഹരീരി.

 എല്ലാത്തിനും കാരണം ഇറാന്‍?

എല്ലാത്തിനും കാരണം ഇറാന്‍?

മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇറാന്‍ ആണ് എന്നാണ് ഹരീരിയുടെ ആക്ഷേപം. തന്റെ രാജിക്ക് കാരണവും ഇത് തന്നെ ആണെന്ന് അദ്ദേഹം പറയുന്നു. സിറിയയിലും ഇറാഖിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇറാന്‍ ആണ് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

ഹിസ്ബുള്ള

ഹിസ്ബുള്ള

ലബനണില്‍ ഹിസ്ബുള്ള ശക്തമാണ്. ഹരീരിയുടെ സര്‍ക്കാരില്‍ പോലും ഹിസ്ബുള്ളയ്ക്ക് പ്രാതിനിധ്യമുണ്ട്. ഇറാന്‍ ആണ് ഹിസ്ബുള്ളയ്ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത്. സുന്നി നേതാവായരിയ്ക്ക് ഷിയ ഗ്രൂപ്പ് ആയ ഹിസ്ബുള്ളയോടുള്ള പ്രശ്‌നം വ്യക്തമാണ്.

 സൗദിയും അമേരിക്കയും

സൗദിയും അമേരിക്കയും

ഹരീരിയുടെ രാജിക്ക് പിന്നില്‍ കളിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആണ് എന്നാണ് ഇറാന്റെ ആരോപണം. ലബനണിലും മേഖലയിലും സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമം എന്നും ഐസിസിനെ പരാജയപ്പെടുത്തുന്നതില്‍ സംഭവവിച്ച വീഴ്ച മറയ്ക്കാന്‍ അമേരിക്കയുടെ കളിയാണ് ഇതെന്നും ഇറാന്‍ ആരോപിക്കുന്നുണ്ട്.

സൗദിയുടെ തീരുമാനം

സൗദിയുടെ തീരുമാനം

ഹരീരിയുടെ രാജി തീരുമാനം എടുപ്പിച്ചത് സൗദി അറേബ്യ ആണ് എന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം. രാജി വയ്ക്കാന്‍ ഹരീരി നിര്‍ബന്ധിതനാവുകയായിരുന്നു എന്നും ഹിസ്ബുള്ള ആരോപിക്കുന്നുണ്ട്. ഹരീരിയുടെ പ്രസ്താവനയെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യുക പോലും ഇല്ലെന്നും ഹിസ്ബുള്ള പറയുന്നു. അത് സൗദി അറേബ്യ എഴുതിച്ചതാണ് എന്നാണ് ആരോപണം.

എല്ലാത്തിനും കാരണം

എല്ലാത്തിനും കാരണം

ഹിസ്ബുള്ളയുടെ സാന്നിധ്യം കാരണം ലബനണ്‍ കടുത്ത പ്രതിസന്ധിയില്‍ ആണ് എന്നാണ് ഹരീരിയുടെ ആരോപണം. ഇറാനും ഹിസ്ബുള്ളയും കാരണം ലബനണ്‍ ഇപ്പോള്‍ കടുത്ത അന്താരാഷ്ട്ര വിലക്കുകള്‍ നേരിടുകയാണ് എന്നും ഹരീരി ആരോപിക്കുന്നുണ്ട്.

സഖ്യകക്ഷി

സഖ്യകക്ഷി

ലബനണില്‍ സഖ്യകക്ഷി സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്. പ്രധാനമന്ത്രി സുന്നി വിഭാഗക്കാരന്‍ ആണെങ്കിലും ഹിസ്ബുള്ളയുടെ പല പ്രതിനിധികളും സര്‍ക്കാരിന്റെ ഭാഗമാണ്, മന്ത്രിമാരാണ്. ഇവര്‍ ഷിയ വിഭാഗക്കാരാണ്. കടുത്ത ആഭ്യന്തര പ്രശ്‌നങ്ങള്‍ ലബനണ്‍ നേരിടുന്നുണ്ട്.

 കൊല്ലപ്പെട്ട പിതാവ്

കൊല്ലപ്പെട്ട പിതാവ്

സാദ് ഹരീരിയുടെ പിതാവ് റഫീഖ് ഹരീരിയും ലബനണ്‍ പ്രധാനമന്ത്രി ആയിരുന്നു. ഇദ്ദേഹം ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ സാദ് ഹരീരിയുടേയും ഭയം. താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്നാണ് ഹരീരി പറയുന്നത്.

അതിന് പിന്നിലും ഹിസ്ബുള്ള

അതിന് പിന്നിലും ഹിസ്ബുള്ള

2005 ഫെബ്രുവരിയില്‍ ആയിരുന്നു റഫീഖ് ഹരീരി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബെയ്‌റൂത്തില്‍ വച്ചായിരുന്നു അത്. ആ ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണ് എന്ന ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കാലത്തും അത് ഹിസ്ബുള്ള നിഷേധിച്ചിട്ടുണ്ട്.

English summary
Lebanon's Prime Minister resigns, plunging nation into new political crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്