India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിൽ മലയാളി യുവാവിന് നാടുകടത്തലും 11 കോടി രൂപ പിഴയും! കാരണമറിയാം

Google Oneindia Malayalam News

റിയാദ്: ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ മലയാളി യുവാവ് നാടുകടത്തലിന് പുറമെ കനത്ത പിഴയും ഒടുക്കണം എന്ന് കോടതി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) കോടതി ശിക്ഷ വിധിച്ചത്.

ഷാഹുല്‍ മുനീറിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ദമാം ക്രിമിനല്‍ കോടതിയാണ് ഷാഹുല്‍ മുനീറിന് കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്. 52,65,180 സൗദി റിയാല്‍ (11 കോടിയില്‍ അധികം ഇന്ത്യന്‍ രൂപ) ആണ് ദമാം കോടതി ചുമത്തിയിരിക്കുന്ന പിഴ.

മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടെയാണ് ഷാഹുല്‍ മുനീര്‍ പിടിക്കപ്പെട്ടത്. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് എന്നാണ് വിവരം.

അതേസമയം ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് ഷാഹുല്‍ മുനീര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെളിവുകള്‍ എല്ലാം ഷാഹുല്‍ മുനീറിന് എതിരായിരുന്നു. എങ്കിലും വാദം കണക്കിലെടുത്ത് കേസില്‍ അപ്പീല്‍ നല്‍കി കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്.

 'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി 'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട ഷാഹുല്‍ മുനീര്‍. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി ഷാഹുല്‍ മുനീറിനെ നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്ക് അനുസരിച്ചാണ് ഇത്തരം കേസുകളില്‍ സൗദി അറേബ്യയില്‍ പിഴ ചുമത്തുന്നത്.

പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. മാത്രമല്ല സൗദി അറേബ്യയിലേക്ക് പിന്നീട് തിരിച്ചുവരാനും സാധിക്കില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണ് ദമാം ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

  കോടതി വിധികേട്ട് പൊട്ടിക്കരയുകയായിരുന്നു പ്രതിയെന്ന് കോടതിയിലെ പരിഭാഷകനായ മുഹമ്മദ് നജാത്തിയെ ഉദ്ധരിച്ച് 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്യുന്നു. ത്തോട് പറഞ്ഞു. അര്‍ബുദ ബാധിതനാണെന്നും സഹോദരന്റേതുള്‍പ്പെടെ ചികിത്സക്കായി സുഹൃത്തിന്റെ സഹായം തേടിയ താന്‍ ചതിക്കപ്പെടുകയായിരുന്നു എന്നുമാണ് ഷാഹുല്‍ മുനീര്‍ പറഞ്ഞത്.

  ദമാമിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ ശിക്ഷയനുഭവിക്കുന്ന 180 ഓളം ഇന്ത്യക്കാരില്‍ പകുതിയില്‍ അധികം ആളുകളും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പറയുന്നത്. ഇവരില്‍ അധികവും ബഹ്‌റൈനില്‍ നിന്ന് മദ്യം കടത്തുന്നതിനിടെ പിടിക്കപ്പെട്ടവരാണ്.

  English summary
  Liquor smuggled from Bahrain to Saudi Arabia; Malayalee youth fined 11 crore rupees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X